ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്കുശേഷം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രം സാഹോ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് തിയറ്ററുകളില്‍ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ മലയാള മൊഴിമാറ്റ പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും.
വന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അബുദാബിയിലാണ്. ചിത്രത്തിലെ ഏതാനും രംഗങ്ങളും ലൊക്കേഷന്‍ ദൃശ്യങ്ങളും പ്രഭാസിന്റെ ജന്മദിനത്തില് പുറത്തുവിട്ടിരുന്നു. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.
എത്തി, എത്തി ലാലേട്ടൻ എത്തി ബാഹുബലിക്കുവേണ്ടി നീണ്ട അഞ്ച് വര്‍ഷം മാറ്റിവച്ച പ്രഭാസിന്റെ പുതിയ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബാഹൂബലി: ദി കണ്‍ക്ലൂഷന്റെ റിലീസിനു തൊട്ടുമുമ്പാണ് തകര്‍പ്പന്‍ ആക്ഷന്‍ ചിത്രമായ സാഹോയുടെ ടീസര്‍ പ്രഭാസ് പുറത്തുവിട്ടത്. ശ്രദ്ധാ കപൂര്‍ നായികയായി എത്തുന്ന സാഹോയ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
'റണ്‍ രാജാ റണ്‍' എ സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന് സുജീത്താണ് സാഹോയുടെ സംവിധാനം നിര്‍വഹിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്ന് ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍-ഇശാന്-ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.