• HOME
  • »
  • NEWS
  • »
  • film
  • »
  • ഒരു ദിവസം മുൻപെങ്കിലും ഉറങ്ങാൻ ശ്രമിക്കുമെന്ന് പ്രഭാസ്; ദഹനക്കേടാണ് തന്റെ പ്രശ്നമെന്ന് ശ്രദ്ധ കപൂർ

ഒരു ദിവസം മുൻപെങ്കിലും ഉറങ്ങാൻ ശ്രമിക്കുമെന്ന് പ്രഭാസ്; ദഹനക്കേടാണ് തന്റെ പ്രശ്നമെന്ന് ശ്രദ്ധ കപൂർ

Prabhas Tries to Sleep a Day Before His Film Releases, Shraddha Kapoor Suffers from Indigestion | ഇരുവരും സാഹോയിലെ നായികാ നായകന്മാരാണ്

"Bahubali" superstar Prabhas and actress Shraddha Kapoor during the promotions of their upcoming film "Saaho" on the sets of comic show "The Kapil Sharma Show".

"Bahubali" superstar Prabhas and actress Shraddha Kapoor during the promotions of their upcoming film "Saaho" on the sets of comic show "The Kapil Sharma Show".

  • Last Updated :
  • Share this:
    തന്റെ ചിത്രം റിലീസ് ആവുന്നതിന് ഒരു ദിവസം മുൻപെങ്കിലും ഉറങ്ങാൻ ശ്രമിക്കാറുണ്ടെന്ന് നടൻ പ്രഭാസ്. പുതിയ ചിത്രം സാഹോയുടെ പ്രചരണത്തിന്റെ ഭാഗമായി കപിൽ ശർമ്മ ഷോയിൽ പങ്കെടുക്കുകയായിരുന്നു താരം. പിരിമുറുക്കം കാരണം ഉറക്കം കിട്ടാറില്ല എന്നാണ് പ്രഭാസ് പറയുന്നത്. അതേപ്പറ്റി ഊഹാപോഹങ്ങൾ ഉണ്ടല്ലോ എന്ന ചോദ്യത്തിനാണ് പ്രഭാസ് മറുപടി നൽകിയത്.

    എന്നാൽ ദഹനക്കേട് ഉണ്ടാവാറുണ്ടോ എന്ന ചോദ്യത്തിന് ശ്രദ്ധ കപൂറും അതെ എന്നാണ് മറുപടി നൽകിയത്. തന്റെ ചിത്രം റിലീസ് ആവുന്നതിനു ഒരു ദിവസം മുൻപ് അങ്ങനെയുണ്ടാവാറുണ്ടെന്നാണ് ശ്രദ്ധ സമ്മതിച്ചത്.

    ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോ സംവിധാനം ചെയ്തിരിക്കുന്നത് റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ്. ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാള താരം ലാലും ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. ആക്ഷൻ ത്രില്ലറായ സാഹോയുടെ ആക്ഷൻ കൊറിയോഗ്രഫര്‍ പ്രശസ്ത ഹോളിവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്സാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിളും. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

    ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച പടമാണ് സാഹോ. ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ആവും.

    First published: