നിർമ്മാതാവായ പൃഥ്വിരാജിനെക്കുറിച്ച് വാചാലനായി പ്രകാശ് രാജ്
നിർമ്മാതാവായ പൃഥ്വിരാജിനെക്കുറിച്ച് വാചാലനായി പ്രകാശ് രാജ്
news18
Last Updated :
Share this:
"കഴിവും പരിമിതികളെ മറികടക്കാനുള്ള വാഞ്ഛയും ഒത്തുചേർന്നൊരാളിൽ സിനിമ സുരക്ഷിതമാണ്. പുതിയ സാഹചര്യങ്ങളിൽ ചേർന്ന് പോവുകയും, വളരുകയും, സൃഷ്ടിക്കുകയും, പുരോഗമിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതാവണം മനുഷ്യ സ്വഭാവം." നയൻ എന്ന ചിത്രത്തിലെ കഥാപാത്രമായ ഡോക്ടർ ഇനായത് അലി ഖാൻ അഥവാ പ്രകാശ് രാജിന്റെ വാക്കുകളാണിത്. പറയുന്നത് നിർമ്മാതാവ് പൃഥ്വിരാജിനെക്കുറിച്ചും.
ജനുവരി ഒൻപതിന് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് പ്രകാശ് രാജ് സംസാരിക്കുന്ന വീഡിയോ പുറത്തു വിട്ടത്. അൻവർ, മൊഴി തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു ശേഷം ഉടനെ മലയാളത്തിൽ പുറത്തു വരുന്ന ചിത്രമാണ് നയൻ. ഗോദയിലൂടെ മലയാള സിനിമയിലെത്തിയ വമിഖ ഗബ്ബിയാണ് നായിക. ഇവരുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്.
ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം പുറത്തിറങ്ങുന്നത് ഫെബ്രുവരി ഏഴിനാണ്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. ഫെബ്രുവരി ഏഴാണ് റിലീസ് തീയതി. സോണി പിക്ചേഴ്സ് ആദ്യമായി മലയാളത്തിൽ വരുന്ന ചിത്രമാണ് നയൻ. നായകൻ സഹ നിർമ്മാതാവ് കൂടിയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.