നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കങ്കണക്ക് പരിഹാസ മീമുമായി നടൻ പ്രകാശ് രാജ് ട്വിറ്ററിൽ

  കങ്കണക്ക് പരിഹാസ മീമുമായി നടൻ പ്രകാശ് രാജ് ട്വിറ്ററിൽ

  Prakash Raj Takes a Dig at Kangana Ranaut by Sharing a Meme | കങ്കണയുടെ ബാന്ദ്രയിലെ ഓഫീസ് പൊളിച്ചുമാറ്റിയ ബി.എം.സി. നടപടിയുടെ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ ട്വീറ്റ്

  പ്രകാശ് രാജ്, കങ്കണ

  പ്രകാശ് രാജ്, കങ്കണ

  • Share this:
   പലപ്പോഴും തന്റെ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുള്ളതിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിട്ടുള്ള താരമാണ് നടൻ പ്രകാശ് രാജ്. സാമൂഹിക, രാഷ്ട്രീയ അഭിപ്രായങ്ങളുമായി പ്രകാശ് രാജ് ട്വിറ്ററിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ പോസ്റ്റ് ചെയ്ത ട്വീറ്റിൽ നടി കങ്കണ റാണട്ടിനെ പരിഹസിക്കുന്ന മീമുമായാണ് പ്രകാശ് രാജ് എത്തിയത്.  കങ്കണയുടെ ബാന്ദ്രയിലെ ഓഫീസ് പൊളിച്ചുമാറ്റിയ ബി.എം.സി. നടപടിയുടെ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.   ചരിത്ര കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ ചേർത്തു വച്ചാണ് ട്വീറ്റ്. "ഒരു സിനിമയിൽ അഭിനയിച്ച കങ്കണ താൻ റാണി ലക്ഷ്മി ഭായ് ആണെന്ന് കരുതുന്നുവെങ്കിൽ ദീപിക പത്മാവതിയും, ഋതിക് അക്ബറും, ഷാരൂഖ് അശോക ചക്രവർത്തിയും, അജയ് ദേവ്ഗൺ ഭഗത് സിങ്ങും, ആമിർ ഖാൻ മംഗൽ പാണ്ഡേയും, വിവേക് മോദിജിയും ആണ്," എന്നാണ് ഈ മീമിലെ വാക്കുകൾ. (ട്വീറ്റ് ചുവടെ)   ബോളിവുഡ് 'മാഫിയകൾക്കും', മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരെ സംസാരിച്ച ശേഷം കങ്കണയെ അവർ അവതരിപ്പിച്ച കഥാപാത്രം മണികർണ്ണികയായാണ് നെറ്റിസൺസ് വിശേഷിപ്പിക്കുന്നത്.

   അനധികൃത നിർമ്മാണമെന്ന പേരിലാണ് മുനിസിപ്പൽ കോർപറേഷൻ അധികാരികൾ കങ്കണയുടെ  ബാന്ദ്ര ഓഫീസ് ഭാഗികമായി പൊളിച്ചു മാറ്റിയത്. അന്നേരം ചണ്ഡിഗറിൽ നിന്നും മുംബൈയിലേക്കുള്ള‌ യാത്രാ മധ്യേയായിരുന്നു കങ്കണ.

   മുംബൈയിലെ അവസ്ഥ പാക് അധിനിവേശ കശ്മീരിനേക്കാൾ മോശമാണെന്ന തരത്തിൽ കങ്കണയുടെ പരാമർശമുണ്ടായതിൽ പിന്നാലെയാണ് നടിയുടെ ഓഫീസ് ഇടിച്ചുനിരത്തിയത്. പരാമർശം ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ചൊടിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്ര സർക്കാരിനെ താലിബാൻ എന്ന് വിമർശിക്കുകയും ചെയ്തിരുന്നു കങ്കണ.
   Published by:meera
   First published:
   )}