നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Prakashan Parakkatte | ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ ചിത്രം 'പ്രകാശൻ പറക്കട്ടെ' ക്ലീൻ U

  Prakashan Parakkatte | ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ ചിത്രം 'പ്രകാശൻ പറക്കട്ടെ' ക്ലീൻ U

  Prakashan Parakkatte movie gets a clean U | ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ചിത്രമാണ്

  പ്രകാശൻ പറക്കട്ടെ

  പ്രകാശൻ പറക്കട്ടെ

  • Share this:
   ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) കഥയും തിരക്കഥയും സംഭാഷണവും എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' (Prakashan Parakkatte) എന്ന ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു.

   ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, നിഷ സാരംഗ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ, ഋതുൺജ്ഞയ് ശ്രീജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഹിറ്റ്‌ മേക്കേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ടിനു തോമസും,
   ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിരും ചേർന്ന് നിർമ്മിക്കുന്നു.

   മനു മഞ്ജിത്തിന്റെയും, ബി.കെ. ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സൗണ്ട്- ഷെഫിൻ മായൻ , കല- ഷാജി മുകുന്ദ്, ചമയം- വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം - സുജിത് സി.എസ്., സ്റ്റിൽസ്-ഷിജിൻ രാജ് പി., പരസ്യകല- മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം- സജീവ് ചന്തിരൂർ, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്.

   Also read: മോഹൻലാൽ - പൃഥ്വിരാജ് ചിത്രം 'ബ്രോ ഡാഡി' ഒ.ടി.ടിയിൽ റിലീസ് ചെയ്യും

   മോഹൻലാൽ (Mohanlal) - പൃഥ്വിരാജ് (Prithviraj) ചിത്രം 'ബ്രോ ഡാഡി' (Bro Daddy) ഡയറക്റ്റ് ഒ.ടി.ടി. റിലീസ് ആയി പ്രേക്ഷകരുടെ മുന്നിലെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. Disney + Hotstar ലാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ സബ്-ടൈറ്റിൽ ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ റിലീസ് സാധ്യതയുണ്ടെന്ന് പോസ്റ്ററിൽ പരാമർശമുണ്ട്.

   പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ഒരു രസകരമായ കുടുംബ ചിത്രമാണ്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ‘ബ്രോ ഡാഡി’യുടെ രചന. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിർവ്വഹിക്കുന്നു. അഖിലേഷ് മോഹൻ ആണ് എഡിറ്റർ. കലാസംവിധായകൻ ഗോകുൽ ദാസ്.

   Summary: Prakashan Parakkatte, a movie scripted by Dhyan Sreenivasan and directed by Shahad 'Prakashan Parakkatte', won the Clean U certificate. The film stars Dileesh Pothan, Mathew Thomas, Aju Varghese, Saiju Kurup, Dhyan Sreenivasan, Nisha Sarang, Govind Pai, Sreejith Ravi, Sminu Sijo and Rithunjay Sreejith in major roles
   Published by:user_57
   First published: