• HOME
 • »
 • NEWS
 • »
 • film
 • »
 • Hridayam Movie Song | പ്രണയാര്‍ദ്രരായി പ്രണവും കല്യാണിയും; ‘പൊട്ടുതൊട്ട പൗര്‍ണമി’ ഗാനം പുറത്തിറങ്ങി

Hridayam Movie Song | പ്രണയാര്‍ദ്രരായി പ്രണവും കല്യാണിയും; ‘പൊട്ടുതൊട്ട പൗര്‍ണമി’ ഗാനം പുറത്തിറങ്ങി

പ്രണവും കല്യാണിയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ‘പൊട്ടുതൊട്ട പൗര്‍ണമി’ എന്ന ഗാനത്തിന്‍റെ ഹൈലൈറ്റ്

ഹൃദയം സിനിമയിലെ ഗാനരംഗം

ഹൃദയം സിനിമയിലെ ഗാനരംഗം

 • Share this:
  സിനിമാ പ്രേമികള്‍ ആഘോഷമാക്കിയ വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) ചിത്രം ഹൃദയത്തിലെ (Hridayam) ഹിറ്റ് ഗാനം ‘പൊട്ടുതൊട്ട പൗര്‍ണമി’ (Pottu Thotta Pournami) എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പ്രണവ് മോഹന്‍ലാല്‍(Pranav Mohanlal), കല്യാണി പ്രിയദര്‍ശന്‍ (Kalyani Priyadarshan), ദര്‍ശന രാജേന്ദ്രന്‍ (Darshana Rajendran) എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും വന്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പ്രണവും കല്യാണിയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ‘പൊട്ടുതൊട്ട പൗര്‍ണമി’ എന്ന ഗാനത്തിന്‍റെ ഹൈലൈറ്റ്. കൈതപ്രത്തിന്റെ (Kaithapram) വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് (Hesham Abdul Wahab ) ഈണം നൽകിയിരിക്കുന്നത്. ​ സച്ചിൻ ബാലുവും മേഘ ജോസ്കുട്ടിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ദര്‍ശന,ഉണക്കമുന്തിരി, പുതിയൊരുലോകം,നഗുമോ എന്നീ ഗാനങ്ങളും ജനപ്രിയമായി കഴിഞ്ഞു. ഓണ്‍ലൈന്‍ റിലീസ് കൂടാതെ കാസറ്റ് രൂപത്തിലും ചിത്രത്തിലെ പാട്ടുകള്‍ പുറത്തിറക്കിയത് ചര്‍ച്ചയായിരുന്നു. ഇന്ത്യയില്‍ കാസറ്റ് പ്രൊഡക്ഷന്‍ ഇല്ലാത്തതിനാല്‍ ജപ്പാനില്‍ നിന്നാണ് ഓഡിയോ കാസറ്റുകള്‍ നിര്‍മ്മിച്ചത്. ഓണ്‍ലൈനിലൂടെ നിരവധി പേരാണ് കാസറ്റ് ഇതിനോടകം സ്വന്തമാക്കിയത്.

  വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

  അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

  അരുണ്‍ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായ സിനിമയാണ് ഹൃദയം. മികച്ച പ്രകടനത്തിലൂടെ പ്രണവിന്‍റെ കരിയറില്‍ വഴിത്തിരിവായി ഹൃദയം മാറും എന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തല്‍.

  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിതാര സുരേഷ്, കോപ്രൊഡ്യൂസർ- നോബിള്‍ ബാബു തോമസ്, സംഗീതം- ഹേഷാം അബ്ദുള്‍ വഹാബ്, എഡിറ്റർ-രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ ഡിസൈനർ-അശ്വിനി കാലെ, വസ്ത്രാലങ്കാരം- ദിവ്യ ജോര്‍ജ്, മേക്കപ്പ്- ഹസന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനില്‍ എബ്രഹാം, അസോസിയേറ്റ് ഡയറക്ടർ-ആന്റണി തോമസ് മംഗലി, സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, ഓഡിയോഗ്രഫി-വിപിന്‍ നായര്‍, ത്രില്‍സ്-മാഫിയ ശശി, അസോസിയേറ്റ് ക്യാമറമാൻ-സുമേഷ് മോഹന്‍, കളറിസ്റ്റ്-ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ആക്‌സല്‍ മീഡിയ, ഗാനരചന-കൈതപ്രം, അരുണ്‍ ആലാട്ട്, ബുള്ളെ ഷാ, ഗുണ, വിനീത്, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, ഫിനാന്‍സ് കണ്‍ട്രോളർ-വിജീഷ് രവി, ഫിനാന്‍സ് മാനേജർ- ടിന്‍സണ്‍ തോമസ്, പബ്ലിസിറ്റി ഡിസൈന്‍: ജയറാം രാമചന്ദ്രന്‍ എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
  Published by:Arun krishna
  First published: