• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സർഫിംഗ് പരിശീലനത്തിന്റെ തിരക്കിലാണ് പ്രണവ്

news18
Updated: August 7, 2018, 5:13 PM IST
സർഫിംഗ് പരിശീലനത്തിന്റെ തിരക്കിലാണ് പ്രണവ്
Aadhi Film/Facebook
news18
Updated: August 7, 2018, 5:13 PM IST
'ആദി' എന്ന ചിത്രത്തിനു ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു. ഇതോടെ കാത്തിരിപ്പിലാണ് പ്രണവിന്റെ ആരാധകർ. എന്നാൽ‌ ബാലിയിൽ സർഫിംഗ് പരിശീലനത്തിന്റെ തിരക്കിലാണ് പ്രണവ്.

വെറുതെയല്ല പ്രണവിന്റെ പരിശീലനം. അരുൺ ഗോപി സംവിധാനം ചെയ്യുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തിൽ സർഫറുടെ വേഷമാണ് പ്രണവിന്റേത്. തിരമാലകൾക്കിടയിലൂടെ പായയിൽ നിന്ന് തെന്നി നീങ്ങുന്ന കായിക വിനോദമാണ് സർഫിംഗ്. കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ആളാണ് പ്രണവ്. അരങ്ങേറ്റ ചിത്രമായ ആദിയിൽ മുന്നിലെ പ്രതിബന്ധങ്ങളെ വേഗത്തിൽ മറികടക്കുന്ന ഒരിനം വിനോദമായ പാർക്കൗർ പ്രണവ് പരിശീലിച്ചിരുന്നു.

റോക്ക് ക്ലൈംബിംഗ്, ജിംനാസ്റ്റിക് എന്നിവ പ്രണവ് പഠിച്ചിട്ടുണ്ടെന്ന് അരുൺഗോപി ടൈംസ്ഓഫ് ഇന്ത്യയോട് പറഞ്ഞു. ബാലി, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് പ്രണവ് സർഫിംഗും പഠിച്ചിട്ടുണ്ട്. എന്നാൽ യഥാർഥത്തിൽ അദ്ദേഹം ഒരു സർഫർ അല്ല. അതിനാൽ ഒരു മാസത്തെ പരിശീലനത്തിലാണ് അദ്ദേഹം- അരുൺ ഗോപി പറഞ്ഞു.

പുതിയ കഥാപാത്രത്തിനായി പ്രണവ് നിരവധി പ്രയത്നങ്ങളാണ് എടുത്തതെന്നും അരുൺ ഗോപി ടൈംസിനോട് വ്യക്തമാക്കി. ചിത്രത്തിനായി സർഫിംഗ് രംഗങ്ങൾ കേപ്ടൗണിലായിരിക്കും ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ ആരംഭിക്കും. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പാല, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിംഗ് ഉണ്ട്.

പ്രണവിനെ പോലൊരു നടനൊപ്പം ജോലി ചെയ്യാൻ വളരെ എളുപ്പമാണെന്നാണ് അരുൺ ഗോപി പറഞ്ഞിരിക്കുന്നത്. സംവിധായകൻ പ്രതീക്ഷിക്കുന്നതിലും അപ്പുറം പ്രണവ് ചെയ്യുമെന്നും സംവിധായകൻറെ നടനാണ് പ്രണവെന്നും അദ്ദേഹം പറയുന്നു. കഥാപാത്രത്തെ കുറിച്ച് സംവിധായകനുള്ള കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുന്ന നടനാണ് പ്രണവെന്നും അരുൺ ഗോപി.

പുതുമുഖമായിരിക്കും നായിക.മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ എന്നിവരും ചിത്രത്തിലുണ്ട്.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626