• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

'ഇരുപത്തിയൊന്നാം നൂറ്റാണ്ടു'മായി പ്രണവ് വരുന്നു

news18
Updated: July 9, 2018, 11:32 AM IST
'ഇരുപത്തിയൊന്നാം നൂറ്റാണ്ടു'മായി പ്രണവ് വരുന്നു
news18
Updated: July 9, 2018, 11:32 AM IST
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്.

31 വർഷങ്ങൾക്ക് മുമ്പ് മോഹൻലാലിനെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പേരുമായി ഈ ചിത്രത്തിന് സാമ്യമുണ്ട്. ഇരുപതാം നൂറ്റാണ്ട് പോലെ ആക്ഷൻ ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടും എന്നാണ് വിവരങ്ങൾ. അതേസമയം ഇതൊരു അധോലോക കഥയല്ല എന്ന് പോസ്റ്ററിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം 23ന് കാഞ്ഞിരപ്പള്ളിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. അരുൺ ഗോപി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. അരുൺഗോപിയുടെ ആദ്യ ചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടം തന്നെയാണ്.
Loading...
അതേസമയം നായിക ആരെന്ന് ഉൾപ്പെടെയുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രണവ് നായകനായി എത്തിയ ആദിക്ക് പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണുള്ളത്. മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും പ്രണവ് പ്രേക്ഷക പ്രീതി നേടിയിരുന്നു.

First published: July 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍