• HOME
  • »
  • NEWS
  • »
  • film
  • »
  • നടി മാലാ പാർവതിക്ക് 777ചാർലി 'സംവിധായകന്റ' കോൾ; കയ്യോടെ പിടിച്ച് ഒറിജിനൽ സംവിധായകൻ

നടി മാലാ പാർവതിക്ക് 777ചാർലി 'സംവിധായകന്റ' കോൾ; കയ്യോടെ പിടിച്ച് ഒറിജിനൽ സംവിധായകൻ

777 ചാർലിയുടെ സംവിധായകൻ കിരൺരാജ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് ശ്രമിച്ചത്

മാല പാർവതി, കിരൺ രാജ്

മാല പാർവതി, കിരൺ രാജ്

  • Last Updated :
  • Share this:
    സൂപ്പർ ഹിറ്റ് ചിത്രം 777 ചാർലിയുടെ (777 Charlie) സംവിധായകനെന്ന് അവകാശപ്പെട്ട് നടി മാലാ പാർവതിയെ (Maala Parvathy) ഒരു ആൾമാറാട്ടക്കാരൻ വിളിച്ച് ഡേറ്റ് ചോദിച്ചു. സംവിധായകൻ കിരൺരാജ് കെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    “ഒരു സിനിമ ചെയ്യുന്നെന്നും, അതിൽ ഒരു വേഷം ഉണ്ടെന്നുമുള്ള വ്യാജേന അയാൾ മാമിനെ ആവർത്തിച്ച് വിളിക്കുകയായിരുന്നു. 777 ചാർലിയുടെ സംവിധായകൻ കിരൺരാജ് എന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്,” സംവിധായകൻ കിരൺരാജ് കെ. തന്റെ പേരിലെ ആള്മാറാട്ടത്തെക്കുറിച്ച്‌ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.  തുടർന്ന് 777 ചാർലിയുടെ സൗണ്ട് ഡിസൈനർ മലയാളിയായ എം.ആർ. രാജകൃഷ്ണനുമായി മാലാ പാർവതി സംസാരിച്ചു.

    “വിളിച്ചത് ഞാനാണോ എന്ന് ഉറപ്പിക്കാൻ മാഡം രാജ സാറു (രാജകൃഷ്ണൻ )മായി ബന്ധപ്പെട്ടു. അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇതേക്കുറിച്ച്  മാഡത്തോട് സംസാരിച്ച ശേഷം, ഞങ്ങൾ ഒരു കോൺഫറൻസ് കോൾ ചെയ്യാൻ തീരുമാനിച്ചു. മാലാ മാം ആ വ്യക്തിയെ വിളിച്ച് വിശദാംശങ്ങൾ വീണ്ടും സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടു. താൻ കിരൺരാജാണെന്ന് അയാൾ വീണ്ടും പറഞ്ഞു. അപ്പോഴാണ് ഞാൻ അയാളെ നേരിട്ടത്. ഉടനെ അയാൾ ഫോൺ കട്ട് ചെയ്യുകയും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു,” കിരൺ പറയുന്നു.

    സംഭവം  ശ്രദ്ധയിൽപ്പെട്ടപ്പോൾ ഒരു മുതിർന്ന അഭിനേത്രി എന്ന നിലയിൽ മാലാ പാർവതി പ്രശ്നം കൈകാര്യം ചെയ്തുവെന്ന് സംവിധായകൻ പറയുന്നു. എന്നാൽ അത്തരം കെണികളിൽ വീഴാൻ സാധ്യതയുള്ള യുവതാരങ്ങൾ ഉണ്ടാകാം.

    “ഞാൻ ഈ സമൂഹത്തിലെ ഉത്തരവാദിത്തമുള്ള പൗരനാണ്. കൂടാതെ, ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ, ഞാൻ അത്തരം പെരുമാറ്റത്തെ അംഗീകരിക്കുന്നില്ല. യുവ പ്രതിഭകൾ, പ്രത്യേകിച്ച് പെൺകുട്ടികൾ, തെറ്റിദ്ധരിക്കപ്പെടരുത്. അത് മാത്രമാണ് എന്റെ ആശങ്ക. അവൻ മറ്റുള്ളവരെയും സമീപിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അത്തരം കോളുകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്," കിരൺരാജ് പറഞ്ഞു.

    ജീവിതത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ധർമ്മ എന്ന യുവാവിന് കൂട്ടായി ചാർളി എന്ന ഒരു ലാബ്രഡോർ നായ്ക്കുട്ടി എത്തിച്ചേരുന്നതാണ് കഥയുടെ ഇതിവൃത്തം.

    കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടിയാണ് നായകൻ. സംഗീത ശൃംഗേരിയാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ക്യാമറ കൈകാര്യം ചെയ്തത് അരവിന്ദ് കശ്യപ്, സംഗീതം നോബിൻ പോൾ.

    Summary: Prank call to Maala Parvathy in the name of director Kiranraj busted. An impersonator made a call in the name of the director and offered her a 'role' in the Rakshit Shetty movie '777 Charlie'
    Published by:user_57
    First published: