പ്രതാപ് പോത്തൻ നായകനായി തിരിച്ചുവരുന്നു

news18india
Updated: December 22, 2018, 8:28 AM IST
പ്രതാപ് പോത്തൻ നായകനായി തിരിച്ചുവരുന്നു
  • News18 India
  • Last Updated: December 22, 2018, 8:28 AM IST IST
  • Share this:
നായക വേഷത്തിലേക്ക് പ്രതാപ് പോത്തൻ തിരിച്ചു വരുന്നു. നവാഗതനായ വിനോദ് കരിക്കോട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'കാഫിറിലെ' പ്രധാന കഥാപാത്രമായ രഘുരാമൻ എന്ന വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ചാണ് മടങ്ങി വരവ്. പൊഗണോഫോബിക് അഥവാ താടിയുള്ളവരെ ഭയക്കുന്ന മാനസിക അവസ്ഥയുള്ള വ്യക്തിയാണ് കഥാപാത്രം. ഈ അവസ്ഥയിലൂടെ വ്യക്തി ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന് പ്രതിപാദ്യം."രഘുരാമൻ ഒരു ഹെൽത്ത് ഇൻസ്പെക്ടറാണ്. ഓഫീസ് കഴിഞ്ഞാൽ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം മാത്രമാണ് ഇയാളുടെ ലോകം. വീട്ടിൽ മീൻ വിൽക്കാൻ വരുന്നയാളെ പോലും അറിയില്ല. ഭീകരവാദത്തെക്കുറിച്ചു വരുന്ന പത്രവാർത്തകളും ചിത്രങ്ങളും വെട്ടി സൂക്ഷിക്കലാണ് പ്രധാന ജോലി. ഈ അവസ്ഥയായതു കൊണ്ട് ചുറ്റും നിരീക്ഷിച്ചു മാത്രമേ യാത്ര ചെയ്യൂ. അങ്ങനെയിരിക്കെ ഒരിടത്തു ബോംബ് വച്ചിട്ടുണ്ടെന്നു സംശയം കൊണ്ട് മാത്രം വിളിച്ചു പറയുന്നതിലൂടെ ഇയാളുടെ ജീവിതം മാറി മറിയുന്നു," മാധ്യമപ്രവർത്തകൻ കൂടിയായ സംവിധായകൻ പറയുന്നു.

കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നീന കുറുപ്പ് പ്രതാപ് പോത്തന്റെ ഭാര്യയായി അഭിനയിക്കുന്നു. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ്. കോയയാണ് നിർമ്മാണം. ശ്യാം അമ്പാടി ഛയാഗ്രഹണവും സോബിന്‍ കെ. സോമന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു . ജോയ് തമലത്തിന്റെ വരികൾക്ക് സംഗീതം നൽകുന്നത് റോണി റാഫേല്‍. സന്തോഷ്‌ കുറുപ്പ്, വീണാ നായര്‍ , ജോജോ ജോര്‍ജ്, ഫവാസ് അലി, അമല്‍രാജ് , കെ പി എ സി ശാന്ത , പ്രകാശ്‌ കുടപ്പനക്കുന്ന് , രാജേഷ് അമ്പലപ്പുഴ സൂരജ് സാജന്‍ , ദില്‍ഷാന (നീരാളി ഫെയിം ) തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍