അന്ന് നാളത്തെ സംവിധായകർ, ഇന്നവർ ആരാ? പ്രതാപ് പോത്തന്റെ പോസ്റ്റ് വൈറൽ ആവുന്നു

news18india
Updated: January 9, 2019, 2:21 PM IST
അന്ന് നാളത്തെ സംവിധായകർ, ഇന്നവർ ആരാ? പ്രതാപ് പോത്തന്റെ പോസ്റ്റ് വൈറൽ ആവുന്നു
  • Share this:
ഒരു കൂട്ടം യുവാക്കൾ. നാളെയുടെ സിനിമ പ്രതീക്ഷയായി കണ്ടവർ. അവരുടെ മത്സരം. വിധി കർത്താവാണ് പ്രതാപ് പോത്തൻ. വർഷങ്ങൾ പലതു പിന്നിലോട്ടിറങ്ങിയൊരു ഫേസ്ബുക് കുറിപ്പ്. ഈ ചിത്രത്തിലാണ് സൂക്ഷിച്ചു നോക്കിയാൽ അവർ ആരെന്നു മനസ്സിലാവും. അവാരയിരുന്നു വിജയികൾ. അന്നത്തെ തൻ്റെ തീരുമാനം ഒട്ടും തെറ്റിയില്ല ഇന്നിപ്പോൾ മനസ്സിലാക്കുന്നു. ആ ചെറുപ്പക്കാർ അടങ്ങുന്ന സംഘം ഇവരാണ്. കാർത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശൻ, അൽഫോൺസ് പുത്രൻ. ഇനി കൂടുതൽ വിവരിക്കേണ്ട കാര്യമില്ലല്ലോ.കാർത്തിക് സുബ്ബരാജ് രജനികാന്തിനെ നായകനാക്കി പുറത്തിറക്കുന്ന പേട്ട നാളെ തിയേറ്ററുകളിലെത്തുകയാണ്. അതിലൊരു പ്രധാന കഥാപാത്രമായി വിജയ് സേതുപതി! അൽഫോൻസും, ബോബി സിംഹയും, രാജേഷ് മുരുഗേശനും മലയാളികൾക്ക് പരിചിതർ. പ്രേമം/നേരം എന്നീ ചിത്രങ്ങളുടെ പേര് തന്നെ മതിയാവും ഇവരെക്കുറിച്ചു പറയുമ്പോൾ. ചിത്രത്തിൽ കാർത്തിക് എവിടേയു ചോദിച്ചാൽ അതിനും ഉത്തരമുണ്ട്. കാർത്തിക്ക് അപ്പോൾ സ്റ്റേജിൽ ആയിരുന്നു.

നാളെ ഇയഗുണർ അഥവാ നാളത്തെ സംവിധായകൻ എന്ന തമിഴ് ടെലിവിഷൻ ചാനൽ കലൈഞ്ജർ ടി.വി.യിലെ പരിപാടിയിലാണ് പ്രതാപ് പോത്തൻ വിധി കർത്താവായി എത്തിയതും, ഇവരെ തിരഞ്ഞെടുക്കുന്നതും.

First published: January 9, 2019, 2:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading