• HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ദ്രൻസ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി; 'പ്രതി നിരപരാധിയാണോ?' തിയേറ്ററിലേക്ക്

ഇന്ദ്രൻസ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി; 'പ്രതി നിരപരാധിയാണോ?' തിയേറ്ററിലേക്ക്

'പ്രതി നിരപരാധിയാണോ?' നവംബർ മാസത്തിൽ പ്രദർശനത്തിനെത്തുന്നു

പ്രതി നിരപരാധിയാണോ?

പ്രതി നിരപരാധിയാണോ?

  • Share this:
ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ പൊറ്റമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രതി നിരപരാധിയാണോ?' നവംബർ 25ന് പ്രദർശനത്തിനെത്തുന്നു.

ഇടവേള ബാബു, ബാലാജി ശര്‍മ്മ, സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്, കണ്ണന്‍ പട്ടാമ്പി, പ്രദീപ് നളന്ദ, നിഥിന്‍ രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, എച്ച്.കെ. നല്ലളം, ആഭ ഷജിത്ത്, ജയന്‍ കുലവത്ര, ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍, നീന കുറുപ്പ്, കുളപ്പുള്ളി ലീല, പാര്‍വ്വതി, അനാമിക പ്രദീപ്, ആവണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍ നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, പി.ടി. ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു.

ആലാപനം- വിനീത് ശ്രീനിവാസന്‍, അരുണ്‍ രാജ്, സിത്താര കൃഷ്ണകുമാര്‍. എഡിറ്റര്‍- ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍- പ്രവീണ്‍ പരപ്പനങ്ങാടി, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍- ഷജിത്ത് തിക്കോടി, കല- രഞ്ജിത്ത് കൊതേരി, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ്‌വെല്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, പരസ്യകല- ഓക്‌സിജന്‍ മീഡിയ, പശ്ചാത്തലസംഗീതം-എസ്.പി. വെങ്കിടേഷ്, ആക്ഷന്‍- ബ്രൂസിലി രാജേഷ്, നൃത്തം- കുമാര്‍ ശാന്തി, വി.എഫ്.എക്‌സ്.- രാജ് മാര്‍ത്താണ്ടം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ദേവദാസ് ദേവാങ്കനം, പി.ആര്‍.ഒ. - എ.എസ്. ദിനേശ്.

Also read: Nanjiyamma | ക്യാംപസ് ടൈം ട്രാവൽ ചിത്രം 'ത്രിമൂർത്തി'യിൽ നഞ്ചിയമ്മ അഭിനയിക്കുന്നു; പാട്ടുകളുടെ എണ്ണം 21

പുതുമുഖങ്ങളെ അണിനിരത്തി ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്യാമ്പസ്‌ ടൈം ട്രാവൽ ചിത്രം എന്നവകാശപ്പെടുന്ന ചിത്രം ഒരുങ്ങുന്നു. കെ.ബി.എം. സിനിമാസിന്റെ ബാനറിൽ നവാ​ഗതനായ ശരത്ത് ലാൽ നെമിഭുവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ത്രിമൂർത്തി' (Three moorthy) എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. അഭിനേതാക്കളും അണിയറ പ്രവർത്തകരുമടക്കം ഭൂരിഭാഗം പേരും നവാ​ഗതരാണ്. അൻപതിൽപരം പുതുമുഖ ​ഗായകരെ ഉൾപ്പെടുത്തി 21 പാട്ടുകളാണ് ഒരുക്കിയിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ 15 പാട്ടുകളോടെ പുറത്തിറങ്ങിയ 'ഹൃദയ'ത്തിന് ശേഷം ഇത്രയേറെ പാട്ടുകളോടെ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ത്രിമൂർത്തിക്കുണ്ട്. ശരത്ത് ലാൽ നെമിഭുവൻ തന്നെയാണ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വന്ദന ശ്രീലേഷിന്റെ കഥക്ക് നവാഗതരായ അമേഷ് രമേശും മഹേഷ്‌ മോഹനും ചേർന്നാണ് തിരക്കഥയും സംഭാഷണവും. 'തീറ്ററപ്പായി' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് വിക്രമൻ സ്വാമിയാണ് 'ത്രിമൂർത്തി'യും നിർമ്മിക്കുന്നത്.

നാഷണൽ അവാർഡ് ജേതാവും അട്ടപ്പാടിയുടെ അഭിമാനവുമായ നഞ്ചിയമ്മ ആലപിക്കുന്ന ഒരു ​ഗാനം ചിത്രത്തിലുണ്ട്. പാട്ടിനോടൊപ്പം ഒരു സുപ്രധാന കഥാപാത്രത്തെയും നഞ്ചിയമ്മ ചിത്രത്തിൽ അവതരിപ്പിക്കുന്നു. തൃശ്ശൂരിലും, അങ്കമാലിയും നടന്ന രണ്ട് ഒഡിഷനുകളിലൂടെ 250ൽപരം പുതുമുഖ അഭിനേതാക്കൾക്ക് അവസരം നൽകികൊണ്ടാണ് ത്രിമൂർത്തിയുടെ ഓഡിഷൻ പൂർത്തീകരിച്ചത്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഒരു ഫീൽഗുഡ് ടൈം ട്രാവൽ ത്രില്ലറാണ്. മൂന്ന് ഫൈറ്റ് സീനുകളും ചിത്രത്തിലുണ്ട്.
Published by:user_57
First published: