HOME » NEWS » Film » MOVIES PRE LOOK OF ALLU SIRISH ANU EMMANUEL MOVIE IS OUT

Allu Sirish | അല്ലു സിരീഷ്, അനു ഇമ്മാനുവൽ ചിത്രത്തിന്റെ പ്രീ-ലുക്ക് പുറത്തിറങ്ങി

Pre-look of Allu Sirish, Anu Emmanuel movie is out | പ്രണയം നിറയുന്ന നിമിഷവുമായി അല്ലു സിരീഷ് ചിത്രത്തിലെ പ്രീ-ലുക്ക്

News18 Malayalam | news18-malayalam
Updated: May 27, 2021, 2:38 PM IST
Allu Sirish | അല്ലു സിരീഷ്, അനു ഇമ്മാനുവൽ ചിത്രത്തിന്റെ പ്രീ-ലുക്ക് പുറത്തിറങ്ങി
പ്രീ-ലുക്ക്
  • Share this:
തെലുങ്ക് നടൻ അല്ലു സിരീഷും മലയാളി നടി അനു ഇമ്മാനുവലും വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പ്രീ-ലുക്ക് പുറത്തിറങ്ങി. മുഖം വ്യക്തമല്ലാത്ത പങ്കാളികളുടെ സ്വകാര്യ നിമിഷത്തിലെ പ്രണയചിത്രമാണ് പോസ്റ്ററിലുള്ളത്. പ്രീ-ലുക്ക് പുറത്തിറങ്ങിയതും ആരാധകർ #Sirish6 എന്ന ഹാഷ്ടാഗ് ചെയ്ത് സൈബർ ലോകത്ത് പ്രചരിപ്പിക്കുകയാണ്.

'വിജേത' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാകേഷ് ശശി സംവിധാനം ചെയ്യുന്ന സിനിമയാണ്. GA2 പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് നിർമ്മിക്കുന്നു.

അല്ലു സിരീഷിന്റെ ജന്മദിനമായ മെയ് 30നാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുക. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുന്നതിന് മുന്പ് സെക്കന്റ് പ്രീ-ലുക്ക് കൂടി ഇറങ്ങും എന്നും സൂചനയുണ്ട്. ടോളിവുഡിൽ ഇതൊരു പുതിയ ട്രെന്റിന് തുടക്കം കുറിക്കുക കൂടിയാണ്.

അല്ലു സിരീഷിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം ABCD പുറത്തിറങ്ങിയിട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടു. 'വിലായതി ശരാബ്' എന്ന ഹിന്ദി സിംഗിൾ ആണ് ഏറ്റവും ഒടുവിൽ അല്ലു സിരീഷിന്റേതായി റിലീസ് ചെയ്തത്. ഈ ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു.



ABCD, ഒക്കാ ക്ഷണം തുടങ്ങിയ അല്ലു സിരീഷ് ചിത്രങ്ങൾ ഹിന്ദിയിൽ ഡബ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ചിത്രത്തിന് ശേഷം അല്ലുവിന്റെ സിനിമയ്ക്ക് മേൽ ആരാധകർക്ക് ഒട്ടേറെ പ്രതീക്ഷയുണ്ട്.

ദുൽഖർ സൽമാൻ 'ജോണി മോനെ ജോണി...' എന്ന ഗാനം പാടി എത്തിയ ABCD യുടെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലറിൽ അല്ലു സിരീഷാണ് എത്തിയത്. സഞ്ജീവ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബുവാണ് പുറത്തിറക്കിയത്. മധുര എന്റർടൈൻമെന്റ്, ബിഗ്ബെൻ സിനിമാസ് എന്നിവയ്‌ക്കൊപ്പം ധീരജ് മോഗിളിനേനിയും ചേർന്നാണ് നിർമ്മാണം. അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി എന്നതാണ് ABCDയുടെ പൂർണ്ണരൂപം.

മലയാളത്തിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിച്ച് ഷിബു തമീൻസ് നിർമ്മിച്ച ചിത്രമാണ് ABCD. 2013ൽ തിയേറ്ററുകളിലെത്തിയ ചിത്രമാണിത്. ദുൽഖറിനെ കൂടാതെ ജേക്കബ് ഗ്രിഗറി, അപർണ ഗോപിനാഥ്, ടൊവിനോ തോമസ്, വിജയരാഘവൻ, ലാലു അലക്സ് തുടങ്ങിയവർ വേഷമിട്ടു.

Summary: Pre-look of Allu Sirish- Anu Emmanuel starring movie is out. This is a prelude to the first look slated for a release on May 30, birthday of Allu Sirish
Published by: user_57
First published: May 27, 2021, 2:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories