• HOME
  • »
  • NEWS
  • »
  • film
  • »
  • Ravi Teja | ചരിത്രത്താളുകളിൽ തന്റെ കഥ കൊത്തിവെച്ച ഒരു കള്ളൻ! രവി തേജ നായകനാവുന്ന ടൈഗർ നാഗേശ്വര റാവുവിന്റെ പ്രീ ലുക്ക്‌ പോസ്റ്റർ

Ravi Teja | ചരിത്രത്താളുകളിൽ തന്റെ കഥ കൊത്തിവെച്ച ഒരു കള്ളൻ! രവി തേജ നായകനാവുന്ന ടൈഗർ നാഗേശ്വര റാവുവിന്റെ പ്രീ ലുക്ക്‌ പോസ്റ്റർ

Pre Look of Ravi Teja movie Tiger Nageswara Rao | പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നിൽ സധൈര്യം ട്രാക്കിൽ നിൽക്കുന്ന രവി തേജയാണ് പോസ്റ്ററിൽ

  • Share this:
    രവി തേജ (Ravi Teja), വംശി, അഭിഷേക് അഗർവാൾ ആർട്സ് എന്നിവർ ചേർന്നൊരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'ടൈഗർ നാഗേശ്വര റാവുവിന്റെ' പ്രീ-ലുക്ക് പുറത്ത്. വംശി സംവിധാനം ചെയ്യുന്ന ടൈഗർ നാഗേശ്വര റാവുവിലൂടെയാണ് രവി തേജയുടെ പാൻ ഇന്ത്യൻ സിനിമാപ്രവേശം. നിരൂപക പ്രശംസകൊണ്ടും വാണിജ്യവിജയം കൊണ്ടും ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ദി കാശ്മീർ ഫയൽസിന്റെ' നിർമ്മാതാവ് അഭിഷേക് അഗർവാളിന്റെ പ്രോജക്റ്റാണ് അഭിഷേക് അഗർവാൾ ആർട്‌സിന് കീഴിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്നത്.

    ഉഗാദി ദിനമായ ഏപ്രിൽ 2നാണ് മോഷൻ പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നത്. പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നിൽ സധൈര്യം ട്രാക്കിൽ നിൽക്കുന്ന രവി തേജയാണ് പോസ്റ്ററിൽ. ഗംഭീര ലുക്കിലാണ് പോസ്റ്ററിൽ രവി തേജ പ്രത്യക്ഷപ്പെടുന്നത്. ആക്ഷൻ ഹീറോ ലുക്കിൽ കയ്യിൽ ചാട്ടവാറുമായി നിൽക്കുന്ന ടൈഗർ നാഗേശ്വര റാവുവിനായുള്ള മേക്ക് ഓവർ വളരെ പ്രശംസനമാണ്.

    ജി.വി. പ്രകാശ് കുമാറിന്റെ മനോഹരമായ പശ്ചാത്തല സംഗീതമാണ് മോഷൻ പോസ്റ്ററിന്റെ ആകർഷണം. മികച്ച ദൃശ്യ നിലവാരവും പുലർത്തുന്നതാണ് പോസ്റ്റർ. രവി തേജയുടെ ശരീരഭാഷ, വാച്യഭാഷ, ഗെറ്റപ്പ് എല്ലാം തന്നെ ഇതിന് മുൻപൊരിക്കലും ചെയ്തിട്ടില്ലാത്ത അത്ര വ്യത്യസ്തമാണെന്നാണ് റിപ്പോർട്ടുകൾ. നുപൂർ സനോനും ഗായത്രി ഭരദ്വാജുമാണ് നായികമാർ.



    ടൈഗർ നാഗേശ്വര റാവുവിന്റെ ലോഞ്ചിംഗ് മദാപൂരിലെ എച്ച്ഐസിസിയിലെ നോവാടെലിൽ നടന്നിരുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി മെഗാസ്റ്റാർ ചിരഞ്ജീവി പങ്കെടുത്തു. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

    ചിത്രത്തിനായി ആർ മാദി ഐഎസ്‌സി ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ഒരുക്കിയിരിക്കുനത് ശ്രീകാന്ത് വിസയും സഹനിർമ്മാതാവ് മായങ്ക് സിംഘനിയയുമാണ്.

    അഭിനേതാക്കൾ: രവി തേജ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ. രചന, സംവിധാനം: വംശി, നിർമ്മാതാവ്: അഭിഷേക് അഗർവാൾ, ബാനർ: അഭിഷേക് അഗർവാൾ ആർട്സ്, അവതാരകൻ: തേജ് നാരായൺ അഗർവാൾ, സഹ നിർമ്മാതാവ്: മായങ്ക് സിംഗാനിയ, സംഭാഷണം: ശ്രീകാന്ത് വിസ, സംഗീത സംവിധായകൻ: ജി.വി. പ്രകാശ് കുമാർ, DOP: R Madhie, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, പി.ആർ.ഒ. - ആതിര ദിൽജിത്ത്.

    Summary: Pre-look from Ravi Teja movie 'Tiger Nageswara Rao' is out on social media. The movie directed by Vamsee showcases the actor is a stunning makeover, hinting a mass-action upcoming thriller. The poster was released on Ugadi day which was April 2. The film is produced by Abhishek Agarwal
    Published by:user_57
    First published: