മേരിയും മലർ മിസ്സും ജോർജും കൂട്ടുകാരും വെള്ളിത്തിരയിലെത്തിയിട്ട് ആറ് വർഷങ്ങൾ പിന്നിടുന്നു. മലയാള സിനിമയിൽ ന്യൂ ജെൻ സിനിമകൾക്ക് പുത്തൻ പ്രതീക്ഷകൾ നൽകിയ ചിത്രമാണ് നിവിൻ പോളി നായകനായി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം'. 2015 മെയ് 29ന് തിയേറ്ററിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ 50 കോടി കളക്ഷൻ പിന്നിട്ടിരുന്നു.
അക്കാലത്ത് ഏറ്റവുമധികം വ്യാജ കോപ്പികൾ പ്രചരിച്ച ചിത്രം കൂടിയാണ് 'പ്രേമം'. ഈ പശ്ചാത്തലം പുതിയ ചിത്രമായ 'ഓപ്പറേഷൻ ജാവയിൽ' അവതരിപ്പിക്കുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥിനിയായ കാമുകിക്ക് 'പ്രേമം' സെൻസർ പതിപ്പ് നൽകുന്ന 'അഖിലേഷേട്ടൻ' ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.
സ്കൂളിൽ പഠിക്കുന്ന കാലം മേരി എന്ന പെൺകുട്ടിയുമായുള്ള നിവിൻ പോളി കഥാപാത്രം ജോർജിന്റെ പ്രണയത്തിൽ നിന്നുമാണ് സിനിമയുടെ തുടക്കം. അനുപമ പരമേശ്വരനാണ് ഈ വേഷം ചെയ്തത്. അതിനു ശേഷം കോളേജിൽ ചേരുന്നതും സായ് പല്ലവി അവതരിപ്പിച്ച 'മലർ മിസ്സുമായി' ജോർജ് പ്രണയത്തിലാവുന്നു. മലർ മിസ് അപകടത്തിൽ പെടുന്നതും ഈ പ്രണയം അവസാനിക്കുന്നു.
പിന്നെ വർഷങ്ങൾക്ക് ശേഷം സ്വന്തം ബിസിനെസ്സുമായി മുന്നോട്ടു പോവുന്ന ജോർജിലേക്കാണ് കഥ തിരിയുന്നത്. അതിനിടെ മേരിയെ പ്രണയിക്കുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന മേരിയുടെ അനുജത്തി സെലിനെ ജോർജ് വിവാഹം ചെയ്യുന്നു. മഡോണ സെബാസ്റ്റ്യനാണ് സെലിനായി എത്തിയത്.
ഈ സിനിമയിൽ നായകനും കൂട്ടുകാരും ധരിച്ച കറുത്ത ഷർട്ടും മുണ്ടും അന്നത്തെ ക്യാമ്പസുകളിൽ തരംഗമായിരുന്നു.
2016ൽ നാഗ ചൈതന്യയും ശ്രുതി ഹാസനും വേഷമിട്ട ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പുറത്തിറങ്ങിയിരുന്നു.
നായകവേഷത്തിലേക്ക് നിവിൻ പോളി
ചിത്രത്തിന്റെ അഞ്ചാം വാർഷികത്തിൽ നൽകിയ ഒരു അഭിമുഖത്തിൽ ജോർജ് എന്ന കഥാപാത്രമായി നിവിൻ പോളി എത്തിയതിനെ കുറിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ പറഞ്ഞിരുന്നു.
പ്രേമം സിനിമയിലെ നായകൻ ആവേണ്ടിയിരുന്നത് നിവിന് പകരം മറ്റൊരാളാണ്. നിർമ്മാതാവ് അൻവർ റഷീദും മലയാളികളുടെ ആ പ്രിയ യുവ നടനെ കാസ്റ്റ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത് . പിന്നെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
സംവിധായകന്റെ സുഹൃത്തായ നിവിൻ അങ്ങനെ സൗഹൃദ കൂട്ടായ്മയിൽ നിന്നും പ്രേമത്തിലെ നായകനായി എത്തി. നിവിൻ ഇല്ലായിരുന്നെങ്കിൽ ആരാകുമെന്നല്ലേ?
ദുൽഖർ സൽമാനായിരുന്നു ജോർജ് ആവേണ്ടിയിരുന്നത്. സിനിമയുടെ വ്യാജപതിപ്പുകൾ ഇറങ്ങിയിട്ടും മലയാള സിനിമയിലെ ഹിറ്റുകളിൽ ഒന്നായി മാറിയ സിനിമയാണ് പ്രേമം.
Summary: Premam, an all-time best campus movie in Malayalam, celebrates its sixth anniversary. The film starring Nivin Pauly, Sai Pallavi and Anupama Parameswaran in the lead roles collected Rs 60 crores in the box office. The film was a trendsetter and remade into Telugu
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anupama Parameswaran, Nivin pauly, Premam movie, Sai Pallavi