നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • REVIEW: ബാധയാകുന്നോ പ്രേതം ?

  REVIEW: ബാധയാകുന്നോ പ്രേതം ?

  • Share this:
   #സുബിൻ സണ്ണി എബ്രഹാം

   ഹൊററിനോടൊപ്പം കോമഡിയും ചേർത്ത എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ മണിചിത്രത്താഴ് ഇറങ്ങിയിട്ട് ഈ ക്രിസ്മസിന് 25 വർഷം പൂർത്തിയാകുന്നു. അതേ ശൈലിയിൽ ഹൊററും കോമഡിയും ചേർത്താണ് ജയസൂര്യ- രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ 2016ൽ പ്രേതം വന്നത് ''. ക്ലീൻ എന്റർടെയിൻമെന്റ്‍ ചിത്രമായിരുന്ന 'പ്രേതം' കുടുംബപ്രേക്ഷകരും യുവാക്കളും ഏറ്റെടുത്തതോടെ വിജയിക്കുകയും ചെയ്തു.

   ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ടിന്റെ ഏഴാം ചിത്രമാണ് പ്രേതം 2. കഴിഞ്ഞ ആറ് വിജയചിത്രങ്ങളുടെയും നിലവാരത്തിലേക്ക് ഏഴാംവരവിലെ പ്രേതം 2 എത്തിയിട്ടില്ല. ചിത്രത്തിന്റെ പേരും നായകന്റെ ലുക്കും ഒരുപോലെയാണെങ്കിലും മറ്റൊന്നും സമാനമല്ല. കഥയും കഥാപാത്രങ്ങളും എല്ലാം വ്യത്യസ്തമാണ്. നീണ്ട ഇടവേളക്ക് ശേഷം വരിക്കാശേരി മന ചിത്രത്തിൽ പ്രധാന പശ്ചാത്തലമാകുകയാണ്. ശക്തമായ കഥയുടെയും തിരക്കഥയുടെയും കുറവ് ചിത്രത്തിൽ ഉടനീളം പ്രതിഫലിച്ചു.   റിവ്യൂ: പ്രതീക്ഷ തെറ്റിക്കാതെ പ്രകാശൻ

   ഓൺലൈനിലൂടെ പരിചയപ്പെട്ട അഞ്ച് ചെറുപ്പക്കാർ ഷോർട്ട് ഫിലീം എടുക്കാനായി വരിക്കാശേരി മനയിൽ എത്തുന്നതും അവിടെത്തെ പ്രേതസാന്നിധ്യവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഷോർട്ട് ഫിലീമിൽ പറഞ്ഞ് തീർക്കാവുന്ന കഥ ഒരു സിനിമയാക്കുമ്പോൾ സംഭവിക്കാവുന്ന വലിച്ചുനീട്ടൽ എല്ലാ പ്രേക്ഷകർക്കും ദഹിക്കാൻ സാധ്യതയില്ല. രാത്രിയിൽ വെള്ളസാരിയുടുത്ത് പ്രേതം വരുന്ന സ്ഥിരം പ്രേതസിനിമകളുടെ ക്ലീഷെ രീതിയെ പൊളിച്ചെഴുതിയതായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ ആദ്യ 'പ്രേതം'. പ്രേക്ഷകരെ ചിരിപ്പിച്ച ആദ്യ പ്രേത ചിത്രത്തിന്റെ മേക്കിംഗ് രീതിയിൽ നിന്നും ഒരു വ്യത്യസ്തതയും കൊണ്ടുവരാൻ പ്രേതം 2ന് കഴിഞ്ഞില്ല എന്നതാണ് ചിത്രത്തിലെ പാളിച്ച.

   എന്നാൽ മറ്റ് പ്രേതക്കഥകളിലെ പോലെ യുക്തിയില്ലാത്ത കഥകൾ പറഞ്ഞ് പ്രേക്ഷകരുടെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കാൻ സംവിധായകൻ ശ്രമിച്ചില്ല എന്നത് ആശ്വാസം. ആദ്യ ചിത്രത്തിലെ പോലെ സാധാരണ പ്രേക്ഷകർക്ക് പൊരുത്തപ്പെട്ട് പോകുവാൻ കഴിയുന്ന ലോജിക്കുകളാണ് പ്രേതം 2 ലും. ഓൺലൈനിലെ ചതിക്കുഴികളിൽ വീഴുന്ന പുതിയ തലമുറയുടെ കഥയാണ് ചിത്രം പറയാൻ ശ്രമിച്ചത്. എന്നാൽ അവിടെയും ഇവിടെയും എത്തിക്കാൻ കഴിയാതെ എവിടെയോ ചിത്രം അവസാനിപ്പിച്ചു.

   REVIEW- പേരു കളയാത്ത ഉമ്മ

   ആദ്യ ചിത്രത്തിലെ പോലെ ജയസൂര്യ ജോൺ ഡോൺബോസ്കോ എന്ന വേഷം അച്ചടക്കത്തോടെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ശരീരഭാഷയിലും സംസാരത്തിലും നിഗൂഡത ഒളിപ്പിക്കാൻ ചിത്രത്തിലുടനീളം നായകന് സാധിച്ചു. പേരിൽ മാത്രം പ്രേതവും ഹൊറർ വഴിയെ പോകാത്തതിനാൽ അത്രക്ക് ഒന്നും ചെയ്യാൻ ക്യാമറാമാനുണ്ടായിരുന്നില്ല. ഉള്ളത് ഭംഗിയായി തന്നെ പകർത്താൻ ഛായാഗ്രാഹകൻ വിഷ്ണു നാരായണന് സാധിച്ചു.   ക്ലൈമാക്സിലെ ട്വിസ്റ്റുകളും മറ്റും പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരെ ചിത്രം നിരാശരാക്കും. ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ടിലെ മുൻ സിനിമകളുടെ പ്രതീക്ഷകളുമായി ചിത്രം കാണാൻ കയറിയാൽ നിരാശപ്പെട്ടേക്കാം. എന്നാൽ ഈ അവധിക്കാലത്ത് കുട്ടികൾക്കുള്ള ചിത്രം എന്ന ഗണത്തിൽപ്പെടുത്തി പാസ് മാർക്ക് കൊടുക്കാം.

   പൊൻതൂവൽ: സ്ഥിരം അനുസാരികളായ മന്ത്രവാദം, ആവാഹിക്കൽ, അലർച്ച തുടങ്ങിയ സംഭവങ്ങൾ കാണിച്ച് വെറുപ്പിക്കാതിരുന്ന സംവിധായകനോട് മലയാള സിനിമ എന്നും കടപ്പെട്ടിരിക്കും.
   First published: