നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • വീണ്ടും പ്രേതമിറങ്ങുമ്പോൾ. പ്രേതം 2 ട്രെയ്‌ലർ ഇതാ

    വീണ്ടും പ്രേതമിറങ്ങുമ്പോൾ. പ്രേതം 2 ട്രെയ്‌ലർ ഇതാ

    • Share this:
      റിസോർട്ടിൽ താമസിക്കുന്ന യുവാക്കളുടെ ഇടയിൽ പരിഭ്രാന്തി പടർത്തിയ ആത്മാവിന്റെ കഥ പറഞ്ഞ പ്രേതം ചിത്രത്തിന്റെ രണ്ടാം ഭാഗം, പ്രേതം 2 ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യയുടെ ഫേസ്ബുക് പേജിലൂടെയായിരുന്നു റിലീസ്. ഒരു മനയെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. ഒറ്റപ്പാലം കേന്ദ്രീകരിച്ചു ചിത്രീകരണം നടക്കുകയായിരുന്നു. ചിത്രം ക്രിസ്തുമസ് റിലീസാണ്.



      ജോൺ ഡോൺ ബോസ്കോയെന്ന മെന്റലിസ്റ് കൊലപാതക പ്രേരണയുടെ ചിരുളഴിക്കുന്നതാണ് പ്രേതം ഒന്നാം ഭാഗത്തിന്റെ പ്രമേയം. പുതിയ ചിത്രത്തിൽ സാനിയ അയ്യപ്പൻ, ദുർഗ്ഗ എന്നിവരാണ് നായികമാർ. പൃഥ്വിരാജിന്റെ വിമാനത്തിലൂടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് ദുർഗ്ഗ. ജയസൂര്യ, രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പ്രേതം 1 കൂടാതെ ഞാൻ മേരികുട്ടിയാണ് അവരുടേതായി പുറത്തു വന്ന മറ്റൊരു ചിത്രം. ട്രാൻസ് വനിതയായി വ്യത്യസ്ത വേഷത്തിൽ ജയസൂര്യ പ്രത്യക്ഷപ്പെട്ട ചിത്രം ശ്രദ്ധേയമായിരുന്നു. ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ ആട് 3, ടർബോ പീറ്റർ എന്നിവയിലും നായകൻ ജയസൂര്യയാണ്.

      കഴിഞ്ഞ ചിത്രത്തിലെ അജു വർഗീസ്, ഷറഫുദ്ദീൻ, ഗോവിന്ദ് പദ്മസൂര്യ എന്നിവർ വീണ്ടും ഉണ്ടാവുമെന്നാണ് സൂചന. ധർമജൻ ബോൾഗാട്ടി, ഡൈൻ ഡേവിസ് എന്നിവരും പ്രധാന താരങ്ങളാണ്.

      First published:
      )}