നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഷാറുഖിനെയിം രജനിയെയും പിന്തള്ളി പ്രേതം ഒന്നാം നമ്പർ

  ഷാറുഖിനെയിം രജനിയെയും പിന്തള്ളി പ്രേതം ഒന്നാം നമ്പർ

  • Share this:
   ജയസൂര്യയുടെ പ്രേതം യൂടൂബിൽ ഒന്നാം നമ്പർ. രജനികാന്തിന്റെ 2.0, ഷാറുഖ് ഖാന്റെ സീറോ എന്നെ ചിത്രങ്ങളുടെ ട്രെയ്‌ലറുകൾ പിന്തള്ളിയാണ് ജയസൂര്യ ഒന്നാം സ്ഥാനം പിടിച്ചു പറ്റിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം പുറത്തിറങ്ങിയ ട്രെയ്‌ലർ 24 മണിക്കൂർ തികയുന്നതിനു മുൻപാണ് ഈ വിജയം കരസ്ഥമാക്കിയത്.   ഒരു മനയെ ചുറ്റിപ്പറ്റിയുള്ള കഥ ഒറ്റപ്പാലം കേന്ദ്രീകരിച്ചു നടക്കുകയായിരുന്നു. ചിത്രം ക്രിസ്തുമസ് റിലീസാണ്. യുവാക്കളും മെന്റലിസ്റ്റും തമ്മിലുള്ള കഥയാണിത്. ജോൺ ഡോൺ ബോസ്കോയെന്ന മെന്റലിസ്റ് കൊലപാതക പ്രേരണയുടെ ചിരുളഴിക്കുന്നതാണ് പ്രേതം ഒന്നാം ഭാഗത്തിന്റെ പ്രമേയം. പുതിയ ചിത്രത്തിൽ സാനിയ അയ്യപ്പൻ, ദുർഗ്ഗ എന്നിവരാണ് നായികമാർ. പൃഥ്വിരാജിന്റെ വിമാനത്തിലൂടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് ദുർഗ്ഗ.

   ജയസൂര്യ, രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പ്രേതം 1 കൂടാതെ ഞാൻ മേരികുട്ടിയാണ് അവരുടേതായി പുറത്തു വന്ന മറ്റൊരു ചിത്രം. ട്രാൻസ് വനിതയായി വ്യത്യസ്ത വേഷത്തിൽ ജയസൂര്യ പ്രത്യക്ഷപ്പെട്ട ചിത്രം ശ്രദ്ധേയമായിരുന്നു. ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ ആട് 3, ടർബോ പീറ്റർ എന്നിവയിലും നായകൻ ജയസൂര്യയാണ്.

   First published: