മലയാള സിനിമക്ക് ആദ്യ 200 കോടി ക്ലബ്ബിന്റെ ചരിത്രം കുറിച്ച പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ലൂസിഫർ ടെലിവിഷൻ സ്ക്രീനിൽ ഉൾപ്പെടെ പ്രേക്ഷക മുന്നിൽ എത്തിയിരിക്കുകയാണ്. എന്നാൽ സംവിധായകനായി പൃഥ്വിരാജ് മാറിയ ആ സന്ദർഭം വിവരിക്കുകയാണ് അദ്ദേഹം. തിരക്കഥാകൃത്ത് മുരളി ഗോപി ഒരു കഥ പറയുന്നിടത്താണ് തുടക്കം. കഥ ഇഷ്ടപ്പെട്ട പൃഥ്വിരാജ് ആരാണ് അത് സംവിധാനം ചെയ്യാൻ പോകുന്നത് എന്നായിരുന്നു അടുത്തതായി ഉയർത്തിയ ചോദ്യം. "എന്താ ചെയ്യുന്നോ" എന്ന് മുരളി തിരികെ ചോദിച്ചതോടെ കാര്യങ്ങൾ മറ്റൊരു തലത്തിലേക്കെത്തി.
മോഹൻലാലിനെ നായകനാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യാനിരുന്ന ആ പ്രൊജക്റ്റ് അപ്പോഴും വെളിച്ചം കാണാതെ തന്നെ നിന്നു. അതിലേക്കാണ് പൃഥ്വിയുടെ പേര് ആന്റണി പെരുമ്പാവൂരിന് മുന്നിൽ നിർദ്ദേശിക്കപ്പെടുന്നത്.
"പക്ഷെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ആന്റണി നേരിട്ട് ഞങ്ങളുടെ അടുത്തെത്തി. ലാലേട്ടനെ ഫോണിൽ വിളിച്ചു തന്നു. തൊട്ടടുത്ത ദിവസങ്ങളിലായി ലാലേട്ടന്റെ ഫേസ്ബുക് പോസ്റ്റിൽ പ്രൊജക്റ്റ് അനൗൺസ് ചെയ്യപ്പെട്ടു. അതോടെ ലോകം അറിയുകയാണ്. എനിക്കും കമ്മിറ്റ്മെന്റായി," ഒരു ചലച്ചിത്ര മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് താൻ സംവിധായകനാവേണ്ടി വന്ന അവസരത്തപ്പറ്റി പൃഥ്വി വിവരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗം L2 എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.