നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • പൃഥ്വിരാജിന്റെ ചോദ്യം ഹിന്ദിയിൽ, വിദ്യ ബാലന്റെ മറുപടി മലയാളത്തിലും; പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി താരങ്ങൾ

    പൃഥ്വിരാജിന്റെ ചോദ്യം ഹിന്ദിയിൽ, വിദ്യ ബാലന്റെ മറുപടി മലയാളത്തിലും; പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി താരങ്ങൾ

    Prithviraj and Vidya Balan exchange pleasantries as their new movies are released | പൃഥ്വിരാജും വിദ്യ ബാലനും തമ്മിലൊരു ഓൺലൈൻ കൂടിക്കാഴ്ച. വീഡിയോ പുറത്തുവിട്ട് ആമസോൺ പ്രൈം

    വിദ്യ ബാലൻ, പൃഥ്വിരാജ്

    വിദ്യ ബാലൻ, പൃഥ്വിരാജ്

    • Share this:
      പുതിയ ചിത്രം റിലീസ് ചെയ്തതിന്റെ ആഹ്ളാദത്തിലാണ് പൃഥ്വിരാജും വിദ്യ ബാലനും. വിദ്യയുടെ 'ഷേർണി', പൃഥ്വിരാജിന്റെ 'കോൾഡ് കേസ്' തുടങ്ങിയ ചിത്രങ്ങൾ ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്തത്. രണ്ട് സിനിമകളും മികച്ച പ്രതികരണം നേടുകയും ചെയ്തു.

      ഇപ്പോൾ മലയാള സിനിമയിലെ ഹീറോയും ഹിന്ദി സിനിമയിലെ ഷീറോയും തമ്മിലെ 'കൂടിക്കാഴ്ച' പുറത്തുവിട്ടിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോ. പൃഥ്വിരാജ് ഹിന്ദിയിൽ സുഖവിവരങ്ങൾ തിരക്കുമ്പോൾ മലയാളത്തിലാണ് പകുതി മലയാളിയായ വിദ്യയുടെ മറുപടി.

      ഇരുവരും 'ഉറുമി' എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കേളു നായർ/ കൃഷ്ണ ദാസ് തുടങ്ങിയ വേഷങ്ങളിൽ പൃഥ്വിരാജും മാക്കം, ഭൂമി തുടങ്ങിയ കഥാപാത്രങ്ങളായി വിദ്യ ബാലയും വേഷമിട്ടിരുന്നു. ഇവരുടെ രസകരമായ സംഭാഷണം ചുവടെ കാണാം.



      പുതിയ ചിത്രം 'ഷേർണി' ആമസോൺ പ്രൈമിൽ ജൂൺ 18ന് റിലീസ് ചെയ്തു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് വിദ്യ അവതരിപ്പിച്ചത്.

      കാട്ടിൽ നിന്നും നിയന്ത്രണം തെറ്റിയ ഒരു പെൺകടുവ ജനവാസമേഖലയിൽ ഉണ്ടാക്കുന്ന അലോസരങ്ങളാണ് പശ്ചാത്തലം. ഇവിടേയ്ക്ക് ഒരു തീർപ്പ് കല്പിക്കാനെത്തുകയാണ് വിദ്യയുടെ കഥാപാത്രം.

      പുരുഷ കേന്ദ്രീകൃതമായ റോളുകളിൽ നിന്നും വിഭിന്നമായ ഒരു വേഷമാണ് ഇത്. ശകുന്തള ദേവിയുടെ ജീവിത കഥയുമായി ബന്ധമുള്ള വിദ്യ ബാലൻ ചിത്രം 'ശകുന്തള' ആമസോൺ പ്രൈമിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു

      നടൻ പൃഥ്വിരാജ് നായകനായി, പോലീസ് വേഷത്തിൽ അഭിനയിച്ച്, ഡിജിറ്റൽ റിലീസ് ചെയ്ത സിനിമയാണ് 'കോൾഡ് കേസ്'. എ.സി.പി. സത്യജിത് എന്ന കഥാപാത്രമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്തത്. കോവിഡ് പൊട്ടിപ്പുറപ്പെടലിനു ശേഷം ആദ്യമായി പൃഥ്വിരാജ് അഭിനയിച്ച ചിത്രമാണിത്. കൂടാതെ, ആദ്യമായി ഡിജിറ്റൽ റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

      സെറ്റിൽ എത്തിയപ്പോൾ എല്ലാവരും മാസ്കും ഷീൽഡുമൊക്കെയായി നിൽക്കുന്ന വ്യത്യസ്ത അനുഭവമാണുണ്ടായത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

      പരസ്യചിത്ര മേഖലയിൽ അനവധി വർഷങ്ങളുടെ പാരമ്പര്യമുള്ള തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'കോൾഡ് കേസ്'. മലയാള സിനിമയിൽ സൂപ്പർസ്റ്റാറുകൾ മോഡലുകളായ പരസ്യചിത്രങ്ങൾക്കു പിന്നിൽ തനു ബാലക് ആണ്.

      സിനിമ കഥാപാത്ര കേന്ദ്രീകൃതമല്ല, മറിച്ച് കഥാ കേന്ദ്രീകൃതമാണെന്ന് പൃഥ്വിരാജ് റിലീസിനും മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച റിലീസ് ആണ് കിട്ടിയിരിക്കുന്നത് എന്നും പൃഥ്വിരാജ്. ഓരോ പ്രേക്ഷകനും സിനിമ വീട്ടിലിരുന്ന് ആസ്വദിക്കാൻ സാധിക്കുന്ന കാര്യവും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.

      Summary: Prithviraj and Vidya Balan engage in an interesting conversation as part of the release of their movies Sherni and Cold Case. Viewers are in for a different treat as both lead actors converse via digital medium
      Published by:user_57
      First published:
      )}