അടുത്ത ചിത്രം 'അയ്യപ്പനും കോശിയും' റിലീസിനായി തയാറെടുക്കുമ്പോൾ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി പൃഥ്വിരാജ് സുകുമാരൻ. ഒരു യുദ്ധ കഥയുമായാണ് പൃഥ്വി അടുത്തതായി സ്ക്രീനിൽ എത്തുക. ചിത്രത്തിന്റെ ഉള്ളടക്കത്തിലേക്കുള്ള സൂചനകൾ പൃഥ്വി പോസ്റ്റ് ചെയ്തു കഴിഞ്ഞു.
1947 ലെ കാശ്മീർ യുദ്ധത്തിന് ശേഷമുണ്ടായ രണ്ടു യുദ്ധങ്ങളും തോറ്റ ഐ.എസ്.ഐ. മൂന്നാമതും ആക്രമണത്തിനൊരുങ്ങുന്നു. ഇന്ത്യൻ ഇന്റലിജൻസ് നേതൃത്വത്തിൽ ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയൽക്കാരുമായി നാലാമതൊരു യുദ്ധമല്ല മറുപടി എന്നവരറിയുന്നു. ഇവരെ തടുക്കാൻ റോയുടെ ഉത്തരേന്ത്യൻ, വടക്കു-കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തിൽ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച കൗണ്ടർ ഇൻസർജൻസി കമാൻഡോയുടെ നേതൃത്വത്തിൽ റോയുടെ ദക്ഷിണേന്ത്യൻ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു. സാറ്റലൈറ്റുകളും, ഡിജിറ്റൽ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥയുമായാണ് പൃഥ്വി പുതിയ ചിത്രത്തിൽ എത്തുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയാവുമിത് എന്നാണ് സൂചന
ചിത്രത്തിന്റെ പേര് ഉടൻ തന്നെ പ്രഖ്യാപിക്കും.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.