നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Prithviraj | ചരിത്രം കുറിക്കാൻ ഒരുങ്ങി പൃഥ്വിരാജ്; രാജ്യത്തെ ആദ്യ സമ്പൂർണ്ണ വിർച്വൽ സിനിമയിൽ നായകൻ

  Prithviraj | ചരിത്രം കുറിക്കാൻ ഒരുങ്ങി പൃഥ്വിരാജ്; രാജ്യത്തെ ആദ്യ സമ്പൂർണ്ണ വിർച്വൽ സിനിമയിൽ നായകൻ

  Prithviraj announces a movie that is to be made virtually | മാറുന്ന കാലത്തിനനുസരിച്ച് മാറുന്ന സിനിമ എന്ന ആശയം മുൻനിർത്തിക്കൊണ്ടാണ് പൃഥ്വിരാജ് ഈ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്

  പൃഥ്വിരാജ്

  പൃഥ്വിരാജ്

  • Share this:
   ചിങ്ങം ഒന്നിന് ഗംഭീര പ്രഖ്യാപനവുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ നിർമ്മാണത്തിൽ പൂർണ്ണമായും വിർച്വൽ രീതിയിൽ ഒരു സിനിമ ഒരുങ്ങുന്നു. സിനിമയുടെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും. പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രയിംസും ചേർന്നാണ് നിർമ്മാണം.

   ഗോകുൽ രാജ് ഭാസ്കർ ആണ് ആശയവും സംവിധാനവും. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്.

   മാറുന്ന കാലത്തിനനുസരിച്ച് മാറുന്ന സിനിമ എന്ന ആശയം മുൻനിർത്തിക്കൊണ്ടാണ് പൃഥ്വിരാജ് ഈ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയും അതേത്തുടർന്നുള്ള സിനിമാ മേഖലയിലെ അനിശ്ചിതാവസ്ഥയും മറികടന്നു കൊണ്ടുള്ള സിനിമാ നിർമ്മാണം നേരിടുന്ന വെല്ലുവിളികൾക്കിടയിൽ ഈ നവീന ആശയവുമായി മുന്നോട്ടു വരികയാണ് പൃഥ്വിരാജ്. 3D സിനിമകൾ മലയാളികൾക്ക് പരിചയമുണ്ടെങ്കിലും പൂർണ്ണമായും വിർച്വൽ രീതിയിലെ സിനിമ ഒരു നവീന ദൃശ്യാനുഭവമായിരിക്കും.   മുൻപിറങ്ങിയ തന്റെ ചിത്രങ്ങളിലും പൃഥ്വിരാജ് സാങ്കേതിക തികവ് പലതരത്തിൽ പരീക്ഷിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് 2019 ൽ റിലീസ് ചെയ്ത 'നയൻ'. സയൻസ് ഫിക്ഷനും ഹൊറർ ത്രില്ലറും ഇഴ ചേർന്ന പ്രമേയമാണ് ഈ സിനിമ അവതരിപ്പിച്ചത്. ചിത്രത്തിൽ നൂതന സാങ്കേതിക വിദ്യകൾ പലതരത്തിൽ സംയോജിപ്പിച്ചിട്ടുണ്ടായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച 'കാളിയൻ' എന്ന ചിത്രവും ഒട്ടേറെ സാങ്കേതിക തികവ് ആവശ്യപ്പെടുന്ന ചിത്രമാണ്.

   നിലവിൽ 'ആടുജീവിതം' സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി ജോർദാനിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ശേഷം മലബാർ കലാപത്തിൽ പ്രധാനിയായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'വാരിയംകുന്നൻ' എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ആഷിഖ് അബുവാണ് ഈ സിനിമയുടെ സംവിധാനം.
   Published by:meera
   First published:
   )}