നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Prithviraj in Vilayath Budha | 'അയ്യപ്പനും കോശിയും' വാർഷികത്തിൽ 'വിലായത്ത് ബുദ്ധ'യുമായി പൃഥ്വിരാജ്

    Prithviraj in Vilayath Budha | 'അയ്യപ്പനും കോശിയും' വാർഷികത്തിൽ 'വിലായത്ത് ബുദ്ധ'യുമായി പൃഥ്വിരാജ്

    Prithviraj announces his new movie Vilayath Budha | 'സച്ചിയുടെ സ്വപ്നം' എന്ന ആമുഖത്തോടു കൂടിയാണ് ചിത്രത്തിന്റെ പ്രഖ്യാപനം

    വിലായത്ത് ബുദ്ധ

    വിലായത്ത് ബുദ്ധ

    • Share this:
      ബ്ലോക്ക് ബസ്റ്റർ ചിത്രം 'അയ്യപ്പനും കോശിയും' ഒന്നാം വാർഷികത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'വിലായത്ത് ബുദ്ധ' എന്നാണ് പേര്. 'സച്ചിയുടെ സ്വപ്നമാണിത്, സഹോദരാ, താങ്കൾക്കായി സമർപ്പിക്കുന്നു' എന്ന അടിക്കുറിപ്പോടു കൂടിയാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചത്. ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവരാണ് നിർമ്മാണം. ജി.ആർ. ഇന്ദുഗോപൻ, രാജേഷ് പിന്നാടൻ എന്നിവരുടേതാണ് രചന.

      പൃഥ്വിരാജിന്റേതായി ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

      പൃഥ്വിരാജിന്റെ മറ്റു ചിത്രങ്ങൾ

      ആടുജീവിതം: പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമായ 'ആടുജീവിതം' ബെന്യാമിൻ രചിച്ച ഇതേപേരിലെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയത്. ജോർദാനിലായിരുന്നു ഈ സിനിമയുടെ മരുഭൂമി രംഗങ്ങൾ ഒരുക്കിയത്.

      കോൾഡ് കേസ്: ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും അതിഥി ബാലനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് തിരക്കഥയൊരുക്കുന്നു.

      കുരുതി: പൃഥ്വിരാജിന്റെ പുതിയ ചിത്രമായ 'കുരുതി' പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ നിർമ്മിക്കുന്നു. മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്.

      തീർപ്പ്: കമ്മാരസംഭവം ഒരുക്കിയ രതീഷ് അമ്പാട്ടിന്റെ പുതിയ ചിത്രമാണ് തീർപ്പ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.

      കടുവ: കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്ന 'കടുവ' ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്.

      നീലവെളിച്ചം: വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ നീലവെളിച്ചത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കുന്നത് ആഷിക് അബു ആണ്. വമ്പൻ താരനിരയെ അണിനിരത്തിയാണ് ആഷിക് അബു നീലവെളിച്ചം എന്ന പേരിൽ തന്നെ ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഈ വർഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

      ജനഗണമന: ഡ്രൈവിംഗ് ലൈസൻസിന് ശേഷം വീണ്ടും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ വരുന്ന ത്രില്ലർ ചിത്രമാണ് 'ജനഗണമന'. ക്വീൻ സംവിധായകൻ ടിജോ ജോസ് ആന്റണിയാണ് സംവിധായകൻ.

      ഭ്രമം: ബോളിവുഡ് ചിത്രം 'അന്ധാദുൻ' റീമേക്കിൽ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'.

      വാരിയംകുന്നൻ: ആഷിഖ് അബു ചിത്രത്തിൽ ആദ്യമായി പൃഥ്വിരാജ് നായകനാവുന്നു. 'വാരിയംകുന്നൻ' എന്ന ചരിത്ര സിനിമ 2021ൽ ചിത്രീകരണം ആരംഭിക്കും എന്നാണ് പ്രഖ്യാപനം. 1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണിത്.

      L2 എമ്പുരാൻ: സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം L2 എമ്പുരാനിൽ മോഹൻലാൽ നായകനാവുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി.

      കാളിയൻ: 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'കാളിയൻ' നവാഗതനായ എസ്.‌ മഹേഷ്‌ സംവിധാനം ചെയ്യുന്നു‌. മാജിക്ക്‌ മൂൺസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ്‌ ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌ സുജിത്‌ വാസുദേവ്‌ ആണ്. ബി.ടി. അനിൽ കുമാർ ആണ് തിരക്കഥ.
      Published by:user_57
      First published:
      )}