പൃഥ്വിയുടെ സിനിമാ സ്വപ്നം ഇങ്ങനെ, നയൻ ട്രെയ്‌ലർ ഉടനെ

news18india
Updated: January 1, 2019, 12:29 PM IST
പൃഥ്വിയുടെ സിനിമാ സ്വപ്നം ഇങ്ങനെ, നയൻ ട്രെയ്‌ലർ ഉടനെ
  • Share this:
'മലയാള സിനിമ അതിർത്തികൾ ഭേദിച്ച് വളരണെമെങ്കിൽ ആത്യന്തികമായും കേരളത്തെയോ മലയാളത്തെയോ അറിയാത്ത ആസ്വാദകർ റിലേറ്റു ചെയ്യുന്ന തരത്തിലെ സിനിമകൾ നിർമ്മിക്കപ്പെടണം. ഭാഷക്കും സംസ്കാരത്തിനുമപ്പുറം സംവദിക്കാൻ കഴിയുന്ന സിനിമ', അതാണ് പൃഥ്വിരാജിന്റെ സ്വപ്നം. ആ സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള ചുവടാണ് അടുത്ത ചിത്രം നയൻ. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തു വരുന്ന ദിവസം പ്രഖ്യാപിക്കുന്ന വീഡിയോയിലാണ് പൃഥ്വി തൻ്റെ മനസ്സിലെ ചിത്രത്തെക്കുറിച്ചു സംസാരിക്കുന്നത്.നയനിന്റെ ട്രെയ്‌ലർ ഈ മാസം ഒൻപതാം തീയതി പുറത്തിറങ്ങും. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. ഫെബ്രുവരി ഏഴാണ് റിലീസ് തീയതി. സോണി പിക്ചേഴ്സ് ആദ്യമായി മലയാളത്തിൽ വരുന്ന ചിത്രമാണ് നയൻ. നായകൻ സഹ നിർമ്മാതാവ് കൂടിയാണ്.

ബ്ലെസ്സിയുടെ ആട് ജീവിതമാണ് മറ്റൊരു ചിത്രം. ഈ വർഷം അവസാനം കാളിയനിലേക്കു കടക്കും. ലൂസിഫർ കഴിഞ്ഞാൽ ഉടൻ ഡ്രൈവിംഗ് ലൈസൻസ് ആരംഭിക്കും. സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള ഹാസ്യ ചിത്രമാവുമിത്. സച്ചിയാണ് തിരക്കഥ. അത് കഴിഞ്ഞാൽ കലാഭവൻ ഷാജോൺ ചിത്രം ബ്രെതെഴ്സ് ഡേ. ഓഗസ്റ്റ് സിനിമ നിർമ്മിച്ച്, ശങ്കർ രാമകൃഷ്ണൻ സംവിധാനം നിർവ്വഹിക്കുന്ന അയ്യപ്പൻ എന്ന ചിത്രവും പൃഥ്വി ഏറ്റെടുത്തിട്ടുണ്ട്.

First published: January 1, 2019, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading