50 കോടി ക്ലബ്ബിലെ നായകനും നിർമ്മാതാവും സംവിധായകനുമായി പൃഥ്വിരാജ്
Prithviraj becomes the actor/producer/director to enter 50 crore club in M-town | ആദ്യ ദിന കളക്ഷനിൽ തന്നെ ഒടിയൻ കുറിച്ച റെക്കോർഡിന് തൊട്ടുപിന്നാലെ എത്തിയിരുന്നു ലൂസിഫർ
news18india
Updated: April 1, 2019, 11:20 AM IST

ലൂസിഫറിന്റെ സെറ്റിൽ പൃഥ്വിരാജ്
- News18 India
- Last Updated: April 1, 2019, 11:20 AM IST
നിറഞ്ഞ സദസ്സുകൾക്കു മുൻപിൽ ഹർഷാരവത്തോടെ മുന്നേറുന്ന ലൂസിഫറിലൂടെ സംവിധായകൻ പൃഥ്വിരാജ് മലയാള സിനിമയിൽ റെക്കോർഡ് കുറിക്കുന്നു. 50 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിർമ്മാതാവുമായ വ്യക്തിയെന്ന നേട്ടം ഇനി പൃഥ്വിക്ക് സ്വന്തം. നായകനായി വേഷമിട്ട എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, എസ്ര തുടങ്ങിയ ചിത്രങ്ങൾ 50 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പുറത്തു വന്ന ദി ഗ്രേറ്റ് ഫാദറാണ് നിർമ്മാണ ചിത്രം. ആദ്യ ദിന കളക്ഷനിൽ തന്നെ ഒടിയൻ കുറിച്ച റെക്കോർഡിന് തൊട്ടുപിന്നാലെ എത്തിയിരുന്നു ലൂസിഫർ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രം ചെയ്യുന്നു. നായിക മഞ്ജു വാര്യർ. ബോളിവുഡ് നടൻ വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവർ മറ്റു സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മാർച്ച് 28നാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇടയിൽ നിന്നും സിനിമാ മേഖലയിൽ നിന്നും മികച്ച പ്രതികരണമാണ് പൃഥ്വിരാജിന്റെ ഈ കന്നി സംവിധാന സംരംഭത്തിന് ലഭിക്കുന്നത്.