നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഒരു സൂപ്പർസ്റ്റാർ... ഒരു ആരാധകൻ; വീഡിയോയുമായി പൃഥ്വിരാജ്

  ഒരു സൂപ്പർസ്റ്റാർ... ഒരു ആരാധകൻ; വീഡിയോയുമായി പൃഥ്വിരാജ്

  Prithviraj comes up with a new fan video on his Facebook page | പൃഥ്വിരാജിന്റെ പേജിലെ വീഡിയോക്ക് ഒരു മണിക്കൂറിനുള്ളിൽ 4000ത്തിൽപ്പരം ഷെയറുകൾ

  വീഡിയോയിലെ ദൃശ്യം

  വീഡിയോയിലെ ദൃശ്യം

  • Share this:
   പ്രേക്ഷകർ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങളിൽ ഒന്നാണ് ഡ്രൈവിംഗ് ലൈസൻസ്. ഈ വർഷം ജൂലൈ മാസത്തിൽ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഭാഗമായി കൗതുകം ഉണർത്തുന്ന വീഡിയോയുമായി ഫേസ്ബുക്കിൽ എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

   'ഒരു സൂപ്പർസ്റ്റാർ... ഒരു ആരാധകൻ' എന്ന് പേരിട്ട വീഡിയോയിൽ അമിതാഭ് ബച്ചനും, ഖാന്മാരും ഉൾപ്പെടുന്ന താരങ്ങളും അവരെ ആരാധിക്കുന്ന ഒരു ഫാനും എന്ന നിലയിലാണ് ചെയ്തിരിക്കുന്നത്. ഇതിന് ഒരു മണിക്കൂറിനുള്ളിൽ നാലായിരത്തില്പരം ഷെയറുകൾ പോയിട്ടുണ്ട്.

   പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചിത്രത്തിന്റെ സഹ നിർമ്മാതാവാണ്. സംവിധായകൻ ലാലിൻറെ മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ജീൻ പോൾ ഒരു വേഷം ചെയ്യുന്നുണ്ടെന്നാണ് സൂചന.   First published: