• HOME
  • »
  • NEWS
  • »
  • film
  • »
  • രാജുവേട്ടൻ ബർത്ഡേ വിഷ് ചെയ്യുമെന്ന് കരുതുന്നു; ആരാധകനെ അമ്പരപ്പിച്ച് പൃഥ്വിരാജ്

രാജുവേട്ടൻ ബർത്ഡേ വിഷ് ചെയ്യുമെന്ന് കരുതുന്നു; ആരാധകനെ അമ്പരപ്പിച്ച് പൃഥ്വിരാജ്

Prithviraj gives surprise wish for his fan on Twitter | ഒരു ട്വീറ്റ് വഴിയാണ് ആരാധകൻ തന്റെ ആഗ്രഹം പറഞ്ഞത്

പൃഥ്വിരാജ്, ട്വിറ്ററിലെ ജന്മദിനാശംസ

പൃഥ്വിരാജ്, ട്വിറ്ററിലെ ജന്മദിനാശംസ

  • Last Updated :
  • Share this:
    മമ്മൂട്ടിയുടെ ഒരു ചിത്രം ഷെയർ ചെയ്ത് "രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോൾ ആണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്" എന്ന് പോസ്റ്റ് ചെയ്ത ആരാധകന് "സത്യം" എന്ന് പൃഥ്വിരാജ് മറുപടി കൊടുത്തത് പ്രേക്ഷകർ മറന്നിരിക്കാൻ ഇടയില്ല.

    സോഷ്യൽ മീഡിയയിൽ ആരാധകരുമായി നല്ല രീതിയിൽ സംവദിക്കുന്ന താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ഒരു ആരാധകൻ മുന്നോട്ടു വച്ച വളരെ മനോഹരമായ ഒരു ആഗ്രഹം പൃഥ്വി നിറവേറ്റിക്കൊടുത്തിരിക്കുന്നു.

    "രാജുവേട്ടാ, നാളെ എന്റെ ബർത്ത്ഡേ ആണ്. രാജുവേട്ടൻ എന്നെ വിഷ് ചെയ്യും എന്ന് കരുതുന്നു. മറ്റെന്തിനേക്കാളും ഞാൻ നാളെ വെയ്റ് ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്ന എന്റെ രാജുവേട്ടന്റെ വിഷിനു വേണ്ടി മാത്രമായിരിക്കും." പൃഥ്വിരാജിന്റെ ആരാധകനായ ഷിബിൻ ട്വിറ്റർ വഴി മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണിത്.

    'ഹാപ്പി ബർത്ഡേ ഷിബിൻ. ഹാവ് എ ഗ്രേറ്റ് വൺ ബ്രദർ' എന്നാണ് പൃഥ്വി ആശംസിക്കുന്നത്. ഷിബിൻ പൃഥ്വിക്ക് നന്ദി പറയുന്നുമുണ്ട്.



    First published: