ആക്ഷൻ, ആർത്തിരമ്പുന്ന ആൾക്കൂട്ടത്തിന് നടുവിലൂടെ ക്യാമറാമാൻ; കട്ടമാസുമായി പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസൻസ്

Prithviraj has for sure some adrenaline rush in his next, Driving License | മാസിനു പിന്നാലെയുള്ള പാച്ചിൽ സംവിധായകനായാലും, നിർമ്മാതാവായാലും നായകനായാലും വിടില്ല എന്ന മട്ടിലാണ് പൃഥ്വിരാജ്

News18 Malayalam | news18-malayalam
Updated: November 19, 2019, 11:10 AM IST
ആക്ഷൻ, ആർത്തിരമ്പുന്ന ആൾക്കൂട്ടത്തിന് നടുവിലൂടെ ക്യാമറാമാൻ; കട്ടമാസുമായി പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസൻസ്
മേക്കിങ് വീഡിയോയിലെ ദൃശ്യം; പൃഥ്വിരാജ്
  • Share this:
ജതിൻ രാംദാസിന്റെ തീപ്പൊരി പ്രസംഗത്തിന് ജനം തടിച്ചു കൂടിയ വേദി പ്രേക്ഷകർ മറന്നിരിക്കില്ല. ലൂസിഫറിലെ മാസ്സ് രംഗങ്ങളിൽ ഒന്നായിരുന്നു ടൊവിനോ തോമസിന്റെ ഈ രംഗം. എന്നാൽ മാസിനു പിന്നാലെയുള്ള പാച്ചിൽ സംവിധായകനായാലും, നിർമ്മാതാവായാലും നായകനായാലും വിടില്ല എന്ന മട്ടിലാണ് പൃഥ്വിരാജ്. ഒരിക്കൽക്കൂടി പൃഥ്വിരാജ് നായകനും നിർമ്മാതാവുമായി എത്തുന്ന മലയാള ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ആദ്യ മേക്കിങ് വീഡിയോ പുറത്തുവന്നപ്പോൾ കാണുന്നത് ഇത് തന്നെയാണ്.

ആർത്തിരമ്പുന്ന ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്ന ക്യാമറാമാന്റെ ദൃശ്യത്തോടു കൂടിയാണ് ഡ്രൈവിംഗ് ലൈസൻസ് മേക്കിങ് വിഡിയോ ആരംഭിക്കുന്നത്. സിനിമാ തിയേറ്ററിൽ നായകനെ പ്രോത്സാഹിപ്പിക്കാൻ എത്തുന്ന ജനത്തിരക്കാണ് ഈ വിഡിയോയിൽ ദൃശ്യമാവുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണം. പൃഥ്വിയുടെ ഭാര്യ സുപ്രിയയും സഹ നിർമ്മാതാവാണു. സംവിധായകൻ ലാലിൻറെ മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ഡിസംബർ 20ന് ഡ്രൈവിംഗ് ലൈസൻസ് തിയേറ്ററിലെത്തും.First published: November 19, 2019, 11:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading