നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അയ്യപ്പനായി പൃഥ്വിരാജ്

  അയ്യപ്പനായി പൃഥ്വിരാജ്

  • Share this:
   ഇന്ന് വൃശ്ചിക മാസം ഒന്നാം തിയ്യതി. ശബരിമല അയ്യപ്പനെ കാണാൻ ഭക്തർ കൂട്ടത്തോടെ എത്തുന്ന കാലത്തിനു തുടക്കം. ഈ ദിവസം തന്നെയാണ് പൃഥ്വിരാജ് തന്റെ പുതിയ ചിത്രം പ്രഖ്യാപിക്കാൻ തിരഞ്ഞെടുത്തതും. ചിത്രത്തിന്റെ പേര് അയ്യപ്പൻ. നായക വേഷത്തിൽ പൃഥ്വിയെത്തും. പുരാണ സംബന്ധിയായ ചിത്രമാവുമെന്നാണ് പോസ്റ്ററിൽ നിന്നുമുള്ള സൂചന. സംവിധാനം ശങ്കർ രാമകൃഷ്ണൻ. ഓഗസ്റ്റ് സിനിമ ചിത്രം നിർമ്മിക്കും. "ശങ്കർ ഇതേക്കുറിച്ചു പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതിനു തുടക്കമാവുന്നു ദിവസത്തെക്കുറിച്ചു ഞാൻ എന്നും സ്വപ്നം കണ്ടിട്ടുണ്ട്. അയ്യപ്പൻ. സ്വാമിയേ.. ശരണം അയ്യപ്പ!" വർത്തയ്‌ക്കൊപ്പം പൃഥ്വി കുറിക്കുന്നു.   നിലവിൽ മമ്മൂട്ടി ചിത്രം പതിനെട്ടാം പടി സംവിധാനം ചെയ്യുകയാണ് ശങ്കർ രാമകൃഷ്ണൻ. ലൂസിഫറിന്റെ സംവിധായകൻ കൂടിയായ പൃഥ്വി ഒരുപിടി നല്ല ചിത്രങ്ങളുടെ തിരക്കിലേക്ക് കടക്കുകയാണ്. ബ്ലെസ്സിയുടെ ആട് ജീവിതവും, കാളിയനും തയ്യാറായി നിൽക്കുകയാണ്. തന്റെ നിർമ്മാണ സംരംഭം നയൻ 2019 ഫെബ്രുവരി ഏഴിന് റിലീസാവും. ലൂസിഫർ കഴിഞ്ഞാലുടൻ തന്നെ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത് സച്ചി തിരക്കഥയൊരുക്കുന്ന ഡ്രൈവിംഗ് ലൈസൻസിൽ അഭിനയിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പൃഥ്വി. കൂടാതെ കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രതെഴ്സ് ഡേയിലും പൃഥ്വിയാണ് നായകൻ.

   First published:
   )}