• HOME
  • »
  • NEWS
  • »
  • film
  • »
  • 'ചേട്ടൻ ഡയറക്റ്റ് ചെയ്‌താൽ ഡേറ്റ് തരാം' എന്ന വാക്ക് പൃഥ്വി പാലിച്ചു; ബ്രദേഴ്സ് ഡേ നാളെ മുതൽ

'ചേട്ടൻ ഡയറക്റ്റ് ചെയ്‌താൽ ഡേറ്റ് തരാം' എന്ന വാക്ക് പൃഥ്വി പാലിച്ചു; ബ്രദേഴ്സ് ഡേ നാളെ മുതൽ

വായിച്ച ശേഷം, 'ചേട്ടൻ തന്നെ ചെയ്‌താൽ മതിയെന്ന്' രാജു

പൃഥ്വിരാജ്, ഷാജോൺ

പൃഥ്വിരാജ്, ഷാജോൺ

  • Share this:
    ഫുൾ ബൗണ്ട് സ്ക്രിപ്റ്റുമായി, സ്വന്തം തിരക്കഥയുടെ സംവിധായകൻ ആരാവണം എന്ന് ശങ്കിച്ച് നിന്ന കലാഭവൻ ഷാജോണിനോട് പൃഥ്വിരാജിന് പറയാൻ ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളു. 'ചേട്ടൻ ഡയറക്റ്റ് ചെയ്‌താൽ ഞാൻ ഇതിനു ഡേറ്റ് തരാം'. വർഷങ്ങൾ കുറച്ചായി പൃഥ്വി ആ ഉറപ്പു നൽകിയിട്ട്. എന്നാൽ നാളെ ആ വാക്ക് പാലിക്കപ്പെടുകയാണ്. ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം 'ബ്രദേഴ്സ് ഡേ' പൂജാ ചടങ്ങുകളോടെ കൊച്ചിയിൽ ആരംഭിക്കുകയാണ്. സംവിധായകൻ ആവാൻ പോകുന്ന ഷാജോണിനോട് പൃഥ്വി ആക്ഷനും, കട്ടും പറഞ്ഞ ലൂസിഫർ ഈ മാസം തന്നെ തിയേറ്ററുകളിൽ എത്തുന്നുവെന്നത് തീർത്തും യാദൃശ്ചികം. മാർച്ച് 28നാണ് ലൂസിഫർ റിലീസ്. ഏപ്രിൽ ഒന്നിന് പൃഥ്വി സെറ്റിൽ എത്തും.

    Also read: ബർത്ത്ഡേയ്ക്കു 'ബ്രദർസ് ഡേ' വാർത്ത പങ്കു വച്ച് പൃഥിരാജ്

    "ഏതാനും വർഷങ്ങൾക്കു മുൻപു, ഒരു മുഴുവൻ സ്ക്രിപ്റ്റ് ഷാജോൺ ചേട്ടൻ എന്നോട് വായിച്ചു കേൾപ്പിച്ചു. എന്നോട് അതിൽ അഭിനയിക്കണമെന്ന് പറഞ്ഞു, പിന്നെ ഇത് സംവിധാനം ചെയ്യാൻ പറ്റിയ ആൾ ആരെന്നും ചോദിച്ചു. എഴുതിയിരിക്കുന്ന രീതി വച്ചും, അദ്ദേഹം അത് വിവരിച്ചതു നോക്കിയാലും, സ്ക്രിപ്റ്റ് സംവിധാനം ചെയ്യാൻ ഒരേ ഒരാൾക്ക് മാത്രമേ സാധിക്കൂ, അത് അദ്ദേഹം തന്നെയാണ്." ബ്രദേഴ്സ് ഡേ ഫേസ്ബുക്കിൽ പ്രഖ്യാപിക്കുന്ന വേളയിൽ പൃഥ്വി കുറിച്ചതിങ്ങനെ.

    "എൻ്റെ സ്ക്രിപ്റ്റ് മറ്റാരെയെങ്കിലും കൊണ്ട് സംവിധാനം ചെയ്യിപ്പിക്കുകയായിരുന്നു എൻ്റെ ഐഡിയ. എന്നാലത് വായിച്ച ശേഷം, 'ചേട്ടൻ തന്നെ ചെയ്‌താൽ മതിയെന്ന്' രാജു. അത്യാവശ്യം സിനിമകളുണ്ട്. ഡയറക്റ്റ് ചെയ്യാൻ പോയാൽ കുഴപ്പമാകുമോയെന്ന് ഞാൻ സംശയിച്ചു. 'ചേട്ടൻ ഡയറക്റ്റ് ചെയ്‌താൽ ഞാൻ ഇതിനു ഡേറ്റ് തരാം' എന്ന് പൃഥ്വി. ഒരുപാട് കഥകൾ കേട്ട്, സെലക്ട് ചെയ്യുന്നൊരാൾ അങ്ങനെ പറഞ്ഞു കേട്ടപ്പോൾ എനിക്കാത്മവിശ്വാസം തോന്നി," ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞതിങ്ങനെ.

    മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം.

    First published: