മുണ്ടു മടക്കി പൃഥ്വിരാജ്; അയ്യപ്പനും കോശിയും സെറ്റിലെ ചിത്രം വൈറൽ

Prithviraj look from Ayyappanum Koshiyum goes viral | മോഹൻലാലിനെ പോലെ പെർഫെക്റ്റ് ആയി മുണ്ടു മടക്കി ഉടുക്കാൻ പൃഥ്വിരാജ് പഠിച്ചിരിക്കുന്നു

news18-malayalam
Updated: October 5, 2019, 4:15 PM IST
മുണ്ടു മടക്കി പൃഥ്വിരാജ്; അയ്യപ്പനും കോശിയും സെറ്റിലെ ചിത്രം വൈറൽ
സിനിമാ ലൊക്കേഷനിൽ പൃഥ്വിരാജ്
  • Share this:
ലൂസിഫർ മുതൽ തുടങ്ങിയ താരതമ്യം ചെയ്യലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. മോഹൻലാലിൽ നിന്നും ചരിഞ്ഞു നടത്തം പൃഥ്വിയും, പൃഥ്വിരാജിന്റെ ഇംഗ്ലീഷ് മോഹൻലാലും കണ്ടു പഠിച്ചു എന്നായിരുന്നു ആ നിരീക്ഷണം. എന്നാലിപ്പോൾ മോഹൻലാലിനെ പോലെ പെർഫെക്റ്റ് ആയി മുണ്ടു മടക്കി ഉടുക്കാൻ പൃഥ്വിരാജ് പഠിച്ചിരിക്കുന്നു.

ഇന്ന് ചിത്രീകരണം ആരംഭിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ പൃഥ്വിരാജിന്റെ ഫോട്ടോയാണിത്. അട്ടപ്പാടിയിലാണ് ഷൂട്ടിംഗ്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്.

പൃഥ്വിയും ബിജുവും ഒന്നിച്ചെത്തിയ അനാർക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അന്ന രാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, സാബുമോൻ, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

അട്ടപ്പാടിയിലും പാലക്കാടും ചിത്രീകരണം പൂർത്തിയാക്കിയ ശേഷം 2020 ജനുവരിയിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

First published: October 5, 2019, 4:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading