• HOME
  • »
  • NEWS
  • »
  • film
  • »
  • ക്രിസ്തുമസ് ദിനത്തിൽ കട്ടക്കലിപ്പുമായി അയ്യപ്പനും കോശിയും

ക്രിസ്തുമസ് ദിനത്തിൽ കട്ടക്കലിപ്പുമായി അയ്യപ്പനും കോശിയും

Prithviraj movie Ayyappanum Koshiyum releases a poster on Xmas day | പൃഥ്വിരാജിന്റേയും ബിജു മേനോന്റെയും കഥാപാത്രങ്ങളുടെ ലുക് പരിചയപ്പെടുത്തുന്നതാണ് പുതിയ പോസ്റ്റർ

അയ്യപ്പനും കോശിയും

അയ്യപ്പനും കോശിയും

  • Last Updated :
  • Share this:
    ക്രിസ്തുമസ് ദിനത്തിൽ മാസ്സ് പോസ്റ്ററുമായി പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയും. പൃഥ്വിരാജിന്റേയും ബിജു മേനോന്റെയും കഥാപാത്രങ്ങളുടെ ലുക് പരിചയപ്പെടുത്തുന്നതാണ് പുതിയ പോസ്റ്റർ.

    തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്.

    പൃഥ്വിയും ബിജുവും ഒന്നിച്ചെത്തിയ അനാർക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

    അന്ന രാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, സാബുമോൻ, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

    റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ജെയ്ക്സ് ബിജോയ് ഈണം പകർന്നിരിക്കുന്നു. സുധീപ് ഇളമൺ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. മോഹൻ ദാസ്.

    Published by:meera
    First published: