നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Cold Case release | പൃഥ്വിരാജിന്റെ 'കോൾഡ് കേസ്' ഈ മാസം ഡിജിറ്റൽ റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു

  Cold Case release | പൃഥ്വിരാജിന്റെ 'കോൾഡ് കേസ്' ഈ മാസം ഡിജിറ്റൽ റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു

  Prithviraj movie Cold Case to have an Amazon Prime release | പൃഥ്വിരാജിന്റെ 'കോൾഡ് കേസ്' ഈ മാസം ഡിജിറ്റൽ റിലീസ് ചെയ്യും

  കോൾഡ് കേസ്

  കോൾഡ് കേസ്

  • Share this:
   പൃഥ്വിരാജ് ചിത്രം 'കോൾഡ് കേസ്' ആമസോൺ പ്രൈം വഴി റിലീസ് ചെയ്യും. ഏറെനാളുകൾക്കു ശേഷം പൃഥ്വിരാജ് വീണ്ടും കാക്കി അണിയുന്ന ചിത്രമാണ് 'കോൾഡ് കേസ്'. ജൂൺ 30 ആണ് റിലീസ് തിയതി. കഴിഞ്ഞ ദിവസം ഫഹദ് ഫാസിൽ ചിത്രം 'മാലിക്' ഡിജിറ്റൽ റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചതിനു തൊട്ട് പിന്നാലെയാണ് 'കോൾഡ് കേസും' തിയതി പുറത്തുവിട്ടത്. 2020ൽ പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയും' സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന പൃഥ്വിരാജ് ചിത്രമാവുമിത്.

   സത്യം, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളിലെ പൃഥ്വിരാജിന്റെ പോലീസ് വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.

   പരസ്യചിത്ര നിർമ്മാണ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് തിരക്കഥയൊരുക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർ‍ന്നാണ്. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷ.

   നിർമ്മാണം ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീ‍ർ മുഹമ്മദ് എന്നിവരാണ്. കോവിഡ് നിയന്ത്രണങ്ങളോടെ പൂര്‍ത്തിയാക്കിയ 'ഇരുള്‍' എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്എന്നിവര്‍ നിര്‍മ്മാതാക്കളാകുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'.   നിലവിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' സിനിമയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് പൃഥ്വിരാജ്. അദ്ദേഹം ഈ ചിത്രത്തിൽ ഒരു മുഖ്യ വേഷം ചെയ്യുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം അടുത്ത സംവിധാന സംരംഭത്തെക്കുറിച്ച് സൂചന നൽകിയിരുന്നു.

   'ബാറോസ്: ഗാർഡ്യൻ ഓഫ് ഡി'ഗാമാസ് ട്രെഷർ'. കുട്ടികൾക്ക് വേണ്ടി 3D യിൽ ഒരുങ്ങുന്ന സിനിമയാണ്. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നത്.

   ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തിൽ പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ വേഷമിടുന്നുണ്ട്.

   ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർട്ടുഗലുമാണ്‌ പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

   2019 ഏപ്രിൽ മാസത്തിലാണ് താൻ സംവിധായകനാകാൻ പോകുന്ന വിവരം മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ചത്.

   മാത്രവുമല്ല, മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്നാൾ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം L2 എമ്പുരാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ഷൂട്ടിംഗ് പ്രഖ്യാപനം കാത്തിരിക്കുകയാണ് ആരാധകർ.

   Summary: Prithviraj starring Cold Case is ready for digital release on Amazon Prime. The movie is slated for a June 30 release worldwide. Prithviraj is performing the role of a cop after a very long time
   Published by:user_57
   First published:
   )}