നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പൃഥ്വിയുടെ ഹൊറര്‍ ക്രൈം ത്രില്ലര്‍; കോള്‍ഡ് കേസ് ട്രെയ്‌ലര്‍ പുറത്തിറങ്ങി

  പൃഥ്വിയുടെ ഹൊറര്‍ ക്രൈം ത്രില്ലര്‍; കോള്‍ഡ് കേസ് ട്രെയ്‌ലര്‍ പുറത്തിറങ്ങി

  ഛായഗ്രഹകന്‍ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്

  കോൾഡ് കേസ്

  കോൾഡ് കേസ്

  • Share this:
   പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ക്രൈം ത്രില്ലര്‍ ചിത്രം കോള്‍ഡ് കേസിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഛായഗ്രഹകന്‍ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ക്രൂരമായ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന സമര്‍ഥനായ പൊലീസ് ഉദ്യോഗസ്ഥന്‍ എസിപി സത്യജിത്തിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം സുചിത്ര പിള്ളയും ചിത്രത്തിലുണ്ട്.

   ദുരൂഹമായ കൊലപാതകം, അതീന്ദ്രശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തല്‍പ്പരയായ മാധ്യമപ്രവര്‍ത്തക, സമര്‍ഥനായ പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുിലൂടെയാണ് കഥ വികസിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായി അതിഥി ബാലനാണ് എത്തുന്നത്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂണ്‍ 30 മുതല്‍ ആമസോണ്‍ പ്രൈം വിഡിയോസില്‍ ചിത്രത്തിന്റെ ഗ്ലോബല്‍ പ്രിമിയര്‍ ആരംഭിക്കും.


   തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിംസ്, പ്ലാന്‍ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീനാഥ് വി നാഥ് ആണ്.

   ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർ‍ന്നാണ്. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷ. നിർമ്മാണം ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീ‍ർ മുഹമ്മദ് എന്നിവരാണ്. കോവിഡ് നിയന്ത്രണങ്ങളോടെ പൂര്‍ത്തിയാക്കിയ 'ഇരുള്‍' എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്എന്നിവര്‍ നിര്‍മ്മാതാക്കളാകുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'.
   Published by:Jayesh Krishnan
   First published:
   )}