തിയേറ്ററുകളിൽ ഗർജ്ജനമാവാൻ പൃഥ്വിരാജ് (Prithviraj) നായകനായ 'കടുവ' (Kaduva) വരുന്നു. ജൂൺ 30ന് സിനിമ റിലീസ് ചെയ്യും. നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കടുവ'. മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയ ചിത്രം കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാ സ്വദേശിയുടെ നിയമപോരാട്ടത്തിന്റെ കഥ പറയും.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രം കടുവയായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ് ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. 'ആദം ജോണി'ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന.
സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് 'കടുവ' നിര്‍മിക്കുന്നത്.
— Prithviraj Sukumaran (@PrithviOfficial) June 2, 2022
അടുത്തിടെ ട്വിറ്റർ സ്പെയ്സസ് വഴി നടത്തിയ ഒരു ആശയവിനിമയ പരിപാടിയിൽ, കടുവയെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചിരുന്നു. കുറച്ചു നാളുകളായി മാസ്സ് ആക്ഷൻ സിനിമകൾ ബോധപൂർവം ഒഴിവാക്കിയിരുന്ന നടനിലേക്ക് വന്നുചേർന്ന സിനിമയാണ് 'കടുവ'. അത്തരം സിനിമകൾ പൃഥ്വിരാജ് ചെയ്യുന്നില്ല എന്ന് ബോധ്യമുള്ള തിരക്കഥാകൃത്ത് ജിനു എബ്രഹാം തന്നെയാണ് ഈ കഥ പൃഥ്വിക്ക് മുന്നിൽ അവതരിപ്പിച്ചത്.
തിരക്കഥ വായിച്ചുകേൾപ്പിക്കാൻ വന്നപ്പോൾ തന്നെ ജിനു പൃഥ്വിക്ക് ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. 'രാജു ഒന്ന് കേൾക്ക്, ഇപ്പോൾ ഈ സിനിമ ചെയ്യേണ്ട എന്നാണെങ്കിൽ വേണ്ട' എന്ന് പറഞ്ഞ ശേഷമേ ജിനു തിരക്കഥ വായിക്കാൻ തുടങ്ങിയുള്ളൂ.
2019 ലാണ് പൃഥ്വിരാജ് കഥകേൾക്കുന്നതും, അങ്ങനെയൊരു സിനിമ ചെയ്യണം എന്ന ആഗ്രഹം തുടങ്ങുന്നതും. കേട്ട് ഇഷ്ടപ്പെട്ടതും 'ഷാജിയേട്ടൻ' (ഷാജി കൈലാസ്) സംവിധാനം ചെയ്താൽ കൊള്ളാമായിരിക്കുമെന്ന് പൃഥ്വിയുടെ മനസ്സ് പറഞ്ഞു. ഷാജി കൈലാസ് സിനിമയുടെ സംവിധായകനായി.
മാസ്സ് ആക്ഷൻ എന്റെർറ്റൈനർ എന്നതിൽ കൂടുതലായോ, കുറഞ്ഞോ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് പൃഥ്വി പറഞ്ഞു.
Summary: Prithviraj starring 'Kaduva' is all set to roar in theatres from June 30 onwards. The movie based on an actual incident offers to be a complete mass action entertainer. Kaduva marks the comeback of Shaji Kailas into Malayalam film direction
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.