നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Prithviraj | Kaduva| കോവിഡ് വ്യാപനം; ഷൂട്ടിംഗ് നിർത്തിവച്ച് പൃഥ്വിരാജ് ചിത്രം 'കടുവ'

  Prithviraj | Kaduva| കോവിഡ് വ്യാപനം; ഷൂട്ടിംഗ് നിർത്തിവച്ച് പൃഥ്വിരാജ് ചിത്രം 'കടുവ'

  Prithviraj movie Kaduva stops shooting amid Covid second wave | 'കടുവ' ചിത്രീകരണം താത്ക്കാലികമായി നിർത്തിവയ്ക്കുന്നതായി സംവിധായകൻ ഷാജി കൈലാസ്

  'കടുവ'യിൽ പൃഥ്വിരാജ്

  'കടുവ'യിൽ പൃഥ്വിരാജ്

  • Share this:
   സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ച് പൃഥ്വിരാജ് ചിത്രം 'കടുവ'. ചിത്രീകരണം താത്ക്കാലികമായി നിർത്തിവയ്ക്കുന്ന വാർത്ത സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.

   "നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് 'കടുവ' സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും," ഷാജി കൈലാസ് കുറിച്ചു.

   നീണ്ടകാലത്തിനു ശേഷമുള്ള ഷാജി കൈലാസിന്റെ മടങ്ങിവരവ് ചിത്രമാണ് 'കടുവ'. 'വാത്തി കമിംഗ്' വൈറൽ ഡാൻസിലൂടെ ശ്രദ്ധേയയായ വൃദ്ധി വിശാൽ ഈ സിനിമയിൽ പൃഥ്വിരാജിന്റെ മകളുടെ വേഷം കൈകാര്യം ചെയ്യും.

   ഒട്ടേറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിലാണ് കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്നു എന്ന വാർത്ത വന്നത്. സമാന കഥയെന്ന പേരിൽ സുരേഷ് ഗോപി ചിത്രവുമായുള്ള നിയമ യുദ്ധത്തിന് ശേഷം കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള 'കടുവ' സിനിമയുടെ പോസ്റ്റർ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു.

   'കണ്ണിൽ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവൻ വരുന്നു, കടുവ' - എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കുറിച്ചിരുന്ന വാക്കുകൾ.   രണ്ട് സിനിമകളും പ്രഖ്യാപിച്ച ശേഷം ജീവിതത്തിലെ കുറുവച്ചൻ രംഗത്തെത്തുകയും ചെയ്തിരുന്നു. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാക്കാരൻ കഥാനായകനാണ് തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാൻ പറ്റില്ല എന്ന് തീർച്ചപ്പെടുത്തി മുന്നോട്ടുവന്നത്‌. വർഷങ്ങൾക്ക് മുൻപ് രൺജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചൻ അവകാശപ്പെടുകയും ചെയ്‌തു.

   സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.

   ഷാജി കൈലാസ് നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സംവിധാനം ചെയ്യുന്ന സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.

   ജിനു ഏബ്രഹാമിന്റെ സംവിധാനസഹായിയായിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്‌. പിന്നീട് 'ഒറ്റക്കൊമ്പൻ' എന്ന പേരിൽ സുരേഷ് ഗോപി ചിത്രം മുന്നോട്ടുപോയി.

   സുരേഷ് ഗോപി നായകനാകുന്ന കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന ചിത്രം 2019 ഡിസംബറിൽ ഷൂട്ട് ചെയ്തു തുടങ്ങി. ടീസറിൽ കാണിക്കുന്ന പള്ളിയും പരിസരവുമൊക്കെ അന്ന് ചിത്രീകരിച്ചതാണ്. സിനിമയുടെ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഹിറ്റായതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നായിരുന്നു ടോമിച്ചന്റെ വിശദീകരണം.

   Summary: Shooting of Prithviraj movie 'Kaduva' suspended against Covid outbreak
   Published by:user_57
   First published:
   )}