• HOME
 • »
 • NEWS
 • »
 • film
 • »
 • 'നീ ചെയ്തതിനൊക്കെ പടച്ചോന്‍ നിന്നോട് ചോദിക്കും' : കണക്ക് തീര്‍ക്കാന്‍ കുരുതി; പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

'നീ ചെയ്തതിനൊക്കെ പടച്ചോന്‍ നിന്നോട് ചോദിക്കും' : കണക്ക് തീര്‍ക്കാന്‍ കുരുതി; പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

കൊല്ലുമെന്ന് ശപഥവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയുമായി പൃഥ്വിരാജ് നായകനാവുന്ന ക്രൈം ത്രില്ലര്‍ കുരുതിയുടെ ട്രെയിലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി.

കുരുതി

കുരുതി

 • Last Updated :
 • Share this:
  "എ വൗ ടു കില്‍ ആന്‍ ഓത്ത് ടു പ്രൊട്ടക്ട്."

  കൊല്ലുമെന്ന് ശപഥവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയുമായി പൃഥ്വിരാജ് നായകനാവുന്ന ക്രൈം ത്രില്ലര്‍ കുരുതിയുടെ ട്രെയിലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മനു വാര്യര്‍ ആണ്.
  ഓഗസ്റ്റ് 11 നാണ് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്. മലയോര പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റപെട്ടു കഴിയുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതമാണ് ട്രെയിലറിലൂടെ സൂചിപ്പിക്കുന്നത്.

  പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്‌സ് ബിജോയ് ആണ്.

  അനിഷ് പള്ളിയാലിന്റേതാണ് കഥ. അഖിലേഷ് മോഹന്‍ എഡിറ്റിംഗും ഗോകുല്‍ ദാസ് പ്രൊജക്റ്റ് ഡിസൈനും നിര്‍വഹിക്കുന്നു. ആനന്ദ് രാജേന്ദ്രന്‍ ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനാറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ് ആന്‍ഡ് ഡിസൈന്‍ അരുണ്‍ വര്‍മ, ഓഡിയോഗ്രഫി രാജകൃഷ്ണന്‍. (ടീസര്‍ ചുവടെ)

  മറ്റു പൃഥ്വിരാജ് ചിത്രങ്ങള്‍ ഇനിപ്പറയുന്നവയാണ്

  ആടുജീവിതം: പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമായ 'ആടുജീവിതം' ബെന്യാമിന്‍ രചിച്ച ഇതേപേരിലെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയത്. ജോര്‍ദാനിലായിരുന്നു ഈ സിനിമയുടെ മരുഭൂമി രംഗങ്ങള്‍ ഒരുക്കിയത്.

  തീര്‍പ്പ്: കമ്മാരസംഭവം ഒരുക്കിയ രതീഷ് അമ്പാട്ടിന്റെ പുതിയ ചിത്രമാണ് തീര്‍പ്പ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന രജി കോശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.

  കടുവ: കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്ന 'കടുവ' ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്.

  നീലവെളിച്ചം: വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ നീലവെളിച്ചത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കുന്നത് ആഷിക് അബു ആണ്. വമ്പന്‍ താരനിരയെ അണിനിരത്തിയാണ് ആഷിക് അബു നീലവെളിച്ചം എന്ന പേരില്‍ തന്നെ ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഈ വര്‍ഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

  ജനഗണമന: പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിജോ ജോസ് ആന്റണി. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ പുറത്തുവിട്ട സിനിമയുടെ ടീസര്‍ സൂപ്പര്‍ ഹിറ്റായിരുന്നു

  ഭ്രമം: അന്ധാദുന്‍ റീമേക്കില്‍ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ വേഷമിടുന്നു.

  വാരിയംകുന്നന്‍: ആഷിഖ് അബു ചിത്രത്തില്‍ ആദ്യമായി പൃഥ്വിരാജ് നായകനാവുന്നു. 'വാരിയംകുന്നന്‍' എന്ന ചരിത്ര സിനിമ 2021ല്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് പ്രഖ്യാപനം. 1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണിത്.

  L2 എമ്പുരാന്‍: സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം L2 എമ്പുരാനില്‍ മോഹന്‍ലാല്‍ നായകനാവുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി.

  കാളിയന്‍: 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'കാളിയന്‍' നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്നു. മാജിക്ക് മൂണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവ് ആണ്. ബി.ടി. അനില്‍ കുമാര്‍ ആണ് തിരക്കഥ.
  Published by:Karthika M
  First published: