• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആക്ഷൻ രംഗങ്ങളുമായി രണം ട്രെയിലർ; യൂട്യൂബിൽ ട്രെൻഡിംഗ്

news18
Updated: August 31, 2018, 10:55 AM IST
ആക്ഷൻ രംഗങ്ങളുമായി രണം ട്രെയിലർ; യൂട്യൂബിൽ ട്രെൻഡിംഗ്
news18
Updated: August 31, 2018, 10:55 AM IST
യൂട്യൂബിൽ ട്രെൻഡിംഗ് ആയി പൃഥ്വിരാജ് നായകനാകുന്ന ചിത്രം രണത്തിന്റെ ട്രെയിലർ. മോഹൻലാലാണ് ചിത്രത്തിന്റെ ട്രെയിലർ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. 1.49 മിനിട്ട് ദൈർഘ്യമുണ്ട് വീഡിയോയ്ക്ക്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സ്റ്റൈലിഷ് ത്രില്ലറാണ് ചിത്രമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

നവാഗതനായ നിർമൽ സഹദേവ് ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അമേരിക്കയാണ് പ്രധാന ലൊക്കേഷൻ. ഇഷ തൽവാറാണ് ചിത്രത്തിൽ നായിക. റഹ്മാൻ, നന്ദു, ശ്യാമ പ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജിഗ്മെ ടെൻസിംഗ് ആണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് ആണ് സംഗീതം. ആനന്ദ് പയ്യന്നൂരാണ് ചിത്രം നിർമിക്കുന്നത്. സെപ്തംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

First published: August 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍