• HOME
  • »
  • NEWS
  • »
  • film
  • »
  • Theerppu | പൃഥ്വിരാജിന്റെ 'തീർപ്പ്' സൈക്കളോജിക്കൽ ത്രില്ലർ ചിത്രമോ? സിനിമയുടെ വിശേഷങ്ങളറിയാം

Theerppu | പൃഥ്വിരാജിന്റെ 'തീർപ്പ്' സൈക്കളോജിക്കൽ ത്രില്ലർ ചിത്രമോ? സിനിമയുടെ വിശേഷങ്ങളറിയാം

നിരവധി പ്രത്യേകതകളോടെ ഒരുങ്ങുന്ന മൾട്ടി സ്റ്റാർ, ബിഗ് ബഡ്ജറ്റ് ചിത്രം തീർപ്പിന്റെ വിശേഷങ്ങൾ

തീർപ്പ്

തീർപ്പ്

  • Last Updated :
  • Share this:
    പൃഥ്വിരാജിന്റെ (Prithviraj) വരാനിരിക്കുന്ന ചിത്രം 'തീർപ്പ്' (Theerppu) സൈക്കളോജിക്കൽ ത്രില്ലർ എന്ന് സൂചന. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'തീർപ്പ്' സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
    ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇക്കഴിഞ്ഞ ദിവസം ഫ്രൈഡേ ഫിലിംസ് ഹൗസ് പുറത്തിറക്കിയിരുന്നു. നിരവധി പ്രത്യേകതകളോടെ ഒരുങ്ങുന്ന മൾട്ടി സ്റ്റാർ, ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.

    രതീഷ് അമ്പാട്ട് - മുരളി ഗോപി കൂട്ടുകെട്ട് വലിയ ക്യാൻവാസിൽ ഒരുക്കിയ കമ്മാരസംഭവത്തിനു ശേഷം ഇരുവരും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്. വൻ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും പ്രത്യേകതയുണ്ട്.

    സൈക്കളോജിക്കൽ ത്രില്ലർ ചിത്രമെന്ന് 'തീർപ്പിനെ' വിശേഷിപ്പിക്കാം. പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയാണ് ചിത്രത്തെ രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേർന്ന് അവതരിപ്പിക്കുന്നത് എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ചരിത്രവും കാലിക പ്രാധാന്യമുള്ള സംഭവങ്ങളുമൊക്കെ ചിത്രത്തിനകമ്പടിയായുണ്ട്. ബോക്സാഫീസ് വിജയത്തിനുള്ള എല്ലാ ഫോർമുലകളും കോർത്തിണക്കിയ ക്ലീൻ എൻ്റെർടൈനർ ആയിരിക്കും സിനിമയത്രെ.




    പ്രധാനമായും നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥാപുരോഗതി. പ്രഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവരാണ് ഈ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    സിദ്ദിഖ്, ഇഷാ തൽവർ, ലുക്മാൻ, ഷൈജു ശ്രീധർ, അവറാൻ, ശ്രീകാന്ത് മുരളി, അന്നാ റെജി കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

    മുരളി ഗോപിയുടേതാണ് ഈ ചിത്രത്തിൻ്റെ സംഗീതം. ഗാനരചന നിർവ്വഹിച്ചിരിക്കുന്നതും മുരളി ഗോപി തന്നെ. ഗോപി സുന്ദറിൻ്റേതാണ് പശ്ചാത്തല സംഗീതം. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - ദീപു ജോസഫ്, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യും ഡിസൈൻ - സമീറാ സനീഷ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - സുനിൽ കാര്യാട്ടുകര,
    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്. അടുത്തു തന്നെ ചിത്രം പ്രദർശനത്തിനെത്തുന്നതാണ്.

    Summary: Prithviraj movie Theerppu is touted to be a psychological thriller. The film marks a return of Rathish Ambat, Murali Gopy duo after Kammarasambhavam. First look poster from Theerppu was released the other day. It tries a genre blending history and current incidents. The plot revolves around four key characters played by Prithviraj, Indrajith, Saiju Kurup and Vijay Babu
    Published by:user_57
    First published: