• HOME
  • »
  • NEWS
  • »
  • film
  • »
  • പൃഥ്വിരാജ്- നയൻ‌താര ചിത്രം 'ഗോൾഡ്' ഷൂട്ടിംഗ് ആരംഭിച്ചു

പൃഥ്വിരാജ്- നയൻ‌താര ചിത്രം 'ഗോൾഡ്' ഷൂട്ടിംഗ് ആരംഭിച്ചു

Prithviraj Nayanthara movie Gold directed by Alphonse Puthren starts rolling | 'പ്രേമം' സിനിമയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗോൾഡ്' ആരംഭിച്ചു

News18 Malayalam

News18 Malayalam

  • Share this:
'പ്രേമം' സിനിമയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗോൾഡ്' ആലുവയിൽ ഷൂട്ടിംഗ് ആരംഭിച്ചു. പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ചിത്രമാണ് ഇപ്പോൾ അണിയറയിൽ പുരോഗമിക്കുന്നത്. സെപ്റ്റംബർ നാലാം വാരം മുതൽ പൃഥ്വിരാജ് സെറ്റിൽ സജീവമാകും. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമ്മാതാക്കൾ.

പൃഥ്വിരാജ് അൽഫോൺസിന്റെ തിരക്കഥയിൽ അതീവ താല്പര്യം പ്രകടിപ്പിക്കുകയും ഷൂട്ടിന്റെ സമയം തീരുമാനിക്കാൻ ഉറപ്പിക്കുകയുമായിരുന്നു എന്ന് റിപോർട്ടുകൾ പുറത്തുവന്നിരുന്നു. നടൻ അജ്മൽ അമീർ ഒരു ശ്രദ്ധേയ വേഷം സിനിമയിൽ അവതരിപ്പിക്കും എന്ന് സൂചനയുണ്ട്.

'പാട്ട് ' എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഈ സിനിമ തുടങ്ങാൻ വൈകുന്ന വേളയിൽ അൽഫോൺസ് പുതിയ പ്രൊജക്ടുമായി മുന്നോട്ടു പോവുകയായിരുന്നു.

അടുത്തിടെ തെലങ്കാനയിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന 'ബ്രോ ഡാഡി' ചിത്രീകരണം പൃഥ്വിരാജ് പൂർത്തിയാക്കിയിരുന്നു. മോഹൻലാൽ, മീന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സിനിമയിൽ പൃഥ്വിരാജ് സംവിധായകന്റെയും നടന്റെയും റോളിൽ എത്തുന്നുണ്ട്. മോഹൻലാലിൻറെ മകന്റെ വേഷം ചെയ്യുന്നത് പൃഥ്വിരാജാണ്.Also read: മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും വരുന്നു; തിയേറ്ററുകൾ പൂരപ്പറമ്പാകുമോ?

2009ലെ റെഡ് ചില്ലീസിനു ശേഷം മോഹൻലാൽ, ഷാജി കൈലാസ് കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു. അടുത്ത ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം മോഹൻലാലിൻറെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രത്യക്ഷപ്പെട്ടു. ഈ വർഷം ഒക്ടോബറിലാവും ചിത്രീകരണം തുടങ്ങുക. രാജേഷ് ജയറാം തിരക്കഥ രചിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കും.

നീണ്ട 12 വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ബിഗ് സ്‌ക്രീനിൽ തെളിയുന്നത്.

1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം മുതലാണ് മോഹൻലാൽ -ഷാജി കൈലാസ് ടീം മലയാള സിനിമയിൽ വിജയം കൊയ്യാൻ ആരംഭിച്ചത്. മോഹൻലാലും മഞ്ജു വാര്യരും നായികാനായകന്മാരായ ചിത്രം ബോക്സ് ഓഫീസിൽ 7.5 കോടി രൂപ കളക്ഷൻ നേടി. 250 ദിവസത്തിന് മേൽ തുടർച്ചയായി തിയേറ്ററുകളിൽ ഓടിയ ചിത്രം മോഹൻലാൽ നായകനായ ചന്ദ്രലേഖയുടെ റെക്കോർഡ് ആണ് ഭേദിച്ചത്. കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ എന്ന കില്ലാഡി അക്കാലത്തെ യുവ ജനതയുടെ ഹരമായി മാറി.

ഈ വിജയ ഫോർമുല തന്നെ നരസിംഹം സിനിമയിലും ആവർത്തിച്ചു.

2000ത്തിൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാലിൻറെ പൂവള്ളി ഇന്ദുചൂഡനായി അവതരിപ്പിച്ചു. രണ്ടു കോടി മുടക്കുമുതലിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 22 കോടി തൂത്തുവാരി അതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി മാറി. ഈ ചിത്രമാണ് ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും. മോഹൻലാൽ, ഐശ്വര്യ എന്നിവരായിരുന്നു നായകനും നായികയും.

അതിൽപ്പിന്നീട് താണ്ഡവം (2002), നാട്ടുരാജാവ് (2004), ബാബാ കല്യാണി (2006), റെഡ് ചില്ലീസ് (2009) തുടങ്ങിയ സിനിമകൾ അവരുടേതായി ഇറങ്ങി. ആദ്യ ചിത്രങ്ങൾ പോലെ ഓളം സൃഷ്‌ടിച്ചില്ലെങ്കിലും ഇവയിലെ മോഹൻലാൽ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
Published by:user_57
First published: