• HOME
  • »
  • NEWS
  • »
  • film
  • »
  • ആരും പറയാത്ത ഹീറോയുടെ കഥ; റെയിൽവെ ഗാർഡുകളുടെ ജീവിതവുമായി പൃഥ്വി

ആരും പറയാത്ത ഹീറോയുടെ കഥ; റെയിൽവെ ഗാർഡുകളുടെ ജീവിതവുമായി പൃഥ്വി

പൃഥ്വിരാജിനെ നായകനാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് റെയില്‍വെ ഗാർഡ് എന്നാണ് പേര് നല്‌‍കിയിരിക്കുന്നത്.

പൃഥ്വിരാജ്

പൃഥ്വിരാജ്

  • Share this:
    കഷ്ടപ്പാടുകൾ ഏറെ നിറഞ്ഞതാണ് റെയിൽവെ ഗാർഡുകളുടെ ജീവിതം. എന്നാൽ ആ കഷ്ടപ്പാടുകളെ കുറിച്ച് ആർക്കും അറിയില്ലതാനും. ആരും പറയാത്ത റെയിൽവെ ഗാർഡുകളുടെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു.

    പൃഥ്വിരാജിനെ നായകനാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് റെയില്‍വെ ഗാർഡ് എന്നാണ് പേര് നല്‌‍കിയിരിക്കുന്നത്. ഉണ്ണി. ആർ ആണ് കഥ എഴുതിയിരിക്കുന്നത്.

    also read: ആസിഫ് അലിയുടെ 'കുഞ്ഞെല്‍ദോ' കോട്ടയത്ത് തുടങ്ങി

    ചിത്രത്തിൻറെ പോസ്റ്റർ പൃഥ്വി ഫേസ്ബുക്ക് വഴി പങ്കുവെച്ചിട്ടുണ്ട്. ഒരു കുറിപ്പിനൊപ്പമാണ് പൃഥ്വി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കടുത്ത ചൂടും, മരവിപ്പിക്കുന്ന തണുപ്പും, ഇരുണ്ട രാത്രികളും, ലോക്കോമോട്ടീവിയുടെ സ്പന്ദനവുമാണ് റെയിൽവെ ഗാർഡുകൾക്ക് കൂട്ടായിട്ടുള്ളത്.

    ആർക്കും അറിയാത്ത എന്നാൽ ആരും പറയാത്ത ഹീറോയുടെ കഥ. അതാണ് റെയിൽവെ ഗാർഡിന്റെ കഥ എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്.

    ഒരു പിടി ചിത്രങ്ങളാണ് പൃഥ്വിക്കുള്ളത്. പൃഥ്വി നായകനാകുന്ന ബ്രദേഴ്സ് ഡേ ഈ മാസം തിയേറ്ററുകളിലെത്തും. സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലും പൃഥ്വിയാണ് നായകൻ.
    First published: