നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • '12-13 ഷോട്ടുകൾ എടുത്താലും പരാതിയില്ലാത്ത ലാലേട്ടൻ': മോഹൻലാലിനെക്കുറിച്ച്‌ പൃഥ്വി

  '12-13 ഷോട്ടുകൾ എടുത്താലും പരാതിയില്ലാത്ത ലാലേട്ടൻ': മോഹൻലാലിനെക്കുറിച്ച്‌ പൃഥ്വി

  'ലാലേട്ടനോട് കൂടുതൽ ടേക്ക് എടുക്കാൻ പറയുക എന്നത് ഒരാനന്ദമാണ്'

  Mohanlal, Prithviraj

  Mohanlal, Prithviraj

  • Share this:
   #മീര മനു

   തൻ്റെ ആദ്യ സംവിധാന സംരംഭത്തിൽ, മോഹൻലാൽ എന്ന നടൻ നായകനായി വന്നതിനെക്കുറിച്ച്‌ വാചാലനായിട്ടുണ്ട് പൃഥ്വിരാജ്. 16 വർഷത്തെ അനുഭവജ്ഞാനത്തെക്കാളും കൂടുതലായി, ലുസിഫെറിൽ ഒപ്പമുണ്ടായിരുന്ന ആറ് മാസം കൊണ്ട് താൻ പലതും ലാലേട്ടനിൽ നിന്നും സ്വായത്തമാക്കിയെന്നും പറഞ്ഞു നീളത്തിനൊരു നന്ദി പറച്ചിൽ നടത്തിയിരുന്നു പൃഥ്വി. അദ്ദേഹം തന്നെ അമ്പരിപ്പിച്ചതെങ്ങനെയെന്ന് പൃഥ്വി വിശദീകരിക്കുന്നു. പതിറ്റണ്ടുകൾ സ്വന്തമായുണ്ടെങ്കിലും, സിനിമ എന്ന ടീം സ്പോർട്ടിൽ അഭിനേതാവിന്റെ ഫൈനൽ കോൾ സംവിധായകന്റേതാണ് എന്ന് മനസ്സിലാക്കുന്ന നടനാണ് ലാൽ എന്നാണ് ഈ നവാഗത സംവിധായകൻറെ അഭിപ്രായം. കുറച്ചു കൂടി വ്യക്തമാക്കിയാൽ പൃഥ്വിയുടെ വാക്കുകളിൽ "മോസ്റ്റ് കംഫർട്ടബിൾ ഷൂട്ടിംഗ് എക്സ്പീരിയൻസ്."   "ലാലേട്ടനോട് കൂടുതൽ ടേക്ക് എടുക്കാൻ പറയുക എന്നത് ഒരാനന്ദമാണ്. അദ്ദേഹത്തിന്റെ എനർജി ലെവൽ വേറെയാണ്. എന്റൊപ്പമുള്ളതൊരു ലെജൻഡ് ആണെന്നും, ഞാൻ കണ്ടു വളർന്നാരാധിച്ചൊരു സൂപ്പർ താരമാണെന്നു ഞാൻ എന്നെ ഓർമ്മപ്പെടുത്തുമായിരുന്നു. എത്ര ടേക്ക് വേണമെങ്കിലും ചെയ്യും ഒരുപക്ഷെ അത് അദ്ദേഹത്തിന്റെ തെറ്റ് കൊണ്ടാവില്ല. ചിലപ്പോ ഒരു ക്യാമറാ മൂവ്മെൻറിൻറെ ബുദ്ധിമുട്ടു കാരണം ഷോട്ടിന് ഫോക്കസ് കിട്ടാൻ പാടായിരിക്കും, അല്ലെങ്കിൽ ക്രൗഡിന്റെ ചലനത്തിലെ പ്രശ്നമാവാം, 12-13 ടേക്കുകൾ ഒക്കെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ 'അതിനെന്താ മോനെ' എന്നും പറഞ്ഞു ചെയ്യും." ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പൃഥ്വി പറയുന്നു.

   സിനിമ തുടങ്ങുന്നതിനും മുൻപേ മോഹൻലാലുമായി ഈ കഥാപാത്രത്തെക്കുറിച്ച്‌ നല്ലൊരു ധാരണയിലെത്തിയിട്ടുണ്ടായിരുന്നെന്ന് പൃഥ്വി പറയുന്നു. 2018 ഡിസംബർ 10ന് മോഹൻലാൽ കഥാപാത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ലൂസിഫറിന്റെ മുഴുവൻ ചിത്രീകരണവും പൂർത്തീകരിച്ചു.

   First published:
   )}