• HOME
  • »
  • NEWS
  • »
  • film
  • »
  • മ്യൂസിക് ലോഞ്ചിൽ നിർമ്മാതാവിന് എട്ടിന്റെ പണി കൊടുത്ത് പൃഥ്വിരാജ്

മ്യൂസിക് ലോഞ്ചിൽ നിർമ്മാതാവിന് എട്ടിന്റെ പണി കൊടുത്ത് പൃഥ്വിരാജ്

Prithviraj passes interesting comments on producer Listin Stephen during the music launch of Brother's Day | നിർമ്മാതാവിനെ തീർത്തും സ്വാഭാവികമായി തേച്ചൊട്ടിച്ച്‌ പൃഥ്വി

പൃഥ്വിരാജ്

പൃഥ്വിരാജ്

  • Last Updated :
  • Share this:
    നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഒരു പക്ഷെ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നിരിക്കില്ല ബ്രദേഴ്‌സ് ഡേയുടെ മ്യൂസിക് ലോഞ്ച് ചടങ്ങിൽ പൃഥ്വി കരുതിയിരുന്നത് എട്ടിന്റെ പണിയായിരിക്കുമെന്ന്. തന്റെ പ്രസംഗ വേളയിൽ പൃഥ്വി ആദ്യം തന്നെ തിരഞ്ഞെടുത്ത വ്യക്തി ലിസ്റ്റിനാണ്. ലിസ്റ്റിന്റെ കോമഡി പ്രയോഗങ്ങൾ എങ്ങനെ ഉണ്ടാവുന്നു എന്നതിന്റെ വിശദശാംശങ്ങൾ നിർമ്മാതാവിനെയും മുന്നിലിരുത്തിക്കൊണ്ട് രസകരമായി അവതരിപ്പിക്കുകയാണ് പൃഥ്വി.

    എല്ലാ സിനിമയും റിലീസ് ആവുന്നതിനും മുൻപേ ലിസ്റ്റിൻ ഇങ്ങനെ പരിപാടി സംഘടിപ്പിക്കാറുണ്ട്. അവിടെ പറയേണ്ട തമാശ ഒന്ന് രണ്ടു മാസം മുൻപ് തന്നെ പഠിച്ചു വയ്ക്കും. ചിലപ്പോൾ തന്റെ കാരവാനിൽ വന്നിരുന്നു വരെ പ്രാക്റ്റീസ് ചെയ്തിട്ടുണ്ട്. കോമഡി പറയാൻ വേണ്ടിയാണ് ഇങ്ങനത്തെ പരിപാടി സംഘടിപ്പിക്കുന്നത്. വിതുമ്പി നിൽക്കുന്ന കോമഡി എവിടെ പറയും എന്ന് ഓർത്തു നിൽക്കുകയായിരിക്കും ലിസ്റ്റിൻ. തീർത്തും സ്വാഭാവികമായി പൃഥ്വി പറഞ്ഞവസാനിപ്പിക്കുന്നു.



    മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രമാണ്. കലാഭവൻ ഷാജോൺ ആദ്യമായി സസംവിധാന രംഗത്തേക്ക് കടക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. രചനയും സംവിധാനവും ഷാജോൺ കൈകാര്യം ചെയ്തിരിക്കുന്നു. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, അയ്‌മ റോസ്മി തുടങ്ങിയവർ ഈ ചിത്രത്തിൽ നായികാ വേഷത്തിലെത്തും.

    First published: