ഇന്റർഫേസ് /വാർത്ത /Film / Prithviraj | ലോക്കൽ ഗുണ്ടയായ കൊട്ട മധുവായി പൃഥ്വിരാജ്; 'കാപ്പയിലെ' ലുക്ക് ശ്രദ്ധ നേടുന്നു

Prithviraj | ലോക്കൽ ഗുണ്ടയായ കൊട്ട മധുവായി പൃഥ്വിരാജ്; 'കാപ്പയിലെ' ലുക്ക് ശ്രദ്ധ നേടുന്നു

കൊട്ട മധുവായി പൃഥ്വിരാജ്

കൊട്ട മധുവായി പൃഥ്വിരാജ്

Prithviraj posted his character look in Kaapa movie | വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലിരിക്കുന്ന ജീവിതാനുഭവങ്ങളുമുള്ള ഗുണ്ടയാണ്‌ കൊട്ട മധു

  • Share this:

കടുവയ്ക്കു ശേഷം പൃഥ്വിരാജും (Prithviraj) ഷാജി കൈലാസും (Shaji Kailas) ഒന്നിക്കുന്ന പുതിയ ചിത്രമായ കാപ്പയിലെ (Kaapa) പൃഥ്വിയുടെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി. രണ്ട് കാലഘട്ടങ്ങളിലായി പറഞ്ഞു പോകുന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രമായ കൊട്ട മധുവിന്റെ ലോക്കൽ ഗുണ്ടയായുള്ള ആദ്യകാല ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നിരിക്കുന്നത്. താടി ട്രിം ചെയ്ത് ടൈറ്റ് ഷർട്ടുമായി ബുള്ളറ്റിൽ ഇരിക്കുന്ന കിടിലൻ ലുക്കിൽ ആണ് മധുസൂദനൻ എന്ന കൊട്ട മധുവായി പൃഥ്വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്. തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജിന്റെ കൊട്ട മധു എത്തുന്നത്. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലിരിക്കുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.



ഫെഫ്ക റൈറ്റേഴ്സ് യൂണിയൻറെ സഹകരണത്തിൽ ജിനു എബ്രഹാം ഡോൾവിൻ കുര്യക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റേഴ്സ് ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണ് 'കാപ്പ'.

പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർ അടുത്താഴ്ച ചിത്രത്തിൽ ജോയിൻ ചെയ്യും. ദിലീഷ് പോത്തൻ, ജഗദീഷ് നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ജോമോൻ ടി. ജോൺ ചായഗ്രഹണം നിർവഹിക്കുന്നു. പി.ആർ.ഒ.- ശബരി.

Summary: Prithviraj sports the look of a local goon 'Kotta Madhu' in his upcoming movie Kaapa. Pictures have been released on his social media handles. The movie marks his association with director Shaji Kailas after his comeback directorial 'Kaduva'. 'Kaapa' is based out of a novel written by G.R. Indugopan titled 'Shanghumukhi'. The plot is loosely based on a so called 'underworld' gang prevalent in Thiruvananthapuram. Kotta Madhu aks Madhusoodanan, unlike this peers has the backing of education, voracious reading and life experience

First published:

Tags: KAAPA movie, Prithviraj, Shaji Kailas