നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസൻസിന് തുടക്കമായി; പൃഥ്വിരാജ് പ്രൊഡക്ഷൻസ് വീണ്ടും

  പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസൻസിന് തുടക്കമായി; പൃഥ്വിരാജ് പ്രൊഡക്ഷൻസ് വീണ്ടും

  Prithviraj Productions to bankroll new movie Driving License | പൂജാ വേളയിലെ ചിത്രം പങ്കു വച്ച് ശുഭ വാർത്തയുമായി സുപ്രിയ മേനോൻ

  പൃഥ്വിരാജ്

  പൃഥ്വിരാജ്

  • Share this:
   പൃഥ്വിരാജ് ഒരിക്കൽ കൂടി നിർമ്മാതാവും നായകനുമാവുന്ന ചിത്രം ഡ്രൈവിംഗ് ലൈസൻസിന് തുടക്കമായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സഹ നിർമ്മാതാവാണ്. ചിത്രത്തിന്റെ പൂജാ വേളയിലെ ചിത്രം പങ്കു വച്ച് ശുഭ വാർത്തയുമായി പൃഥ്വി സോഷ്യൽ മീഡിയയിൽ എത്തി. ഒപ്പം ഭാര്യയും സഹ നിർമ്മാതാവും കൂടിയായ സുപ്രിയ മേനോനും വാർത്ത ഷെയർ ചെയ്തു. സംവിധായകൻ ലാലിൻറെ മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. മറ്റു കഥാപാത്രങ്ങൾ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ജീൻ പോൾ ഒരു വേഷം ചെയ്യുന്നുണ്ടെന്നാണ് സൂചന.


   സയൻസ് ത്രില്ലർ ആയ നയൻ ആണ് ഇതിനു മുൻപ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം. 2019 ഫെബ്രുവരിയിൽ ഈ ചിത്രം തിയേറ്ററിലെത്തി.

   വൻ ഹിറ്റായ ലൂസിഫറിന് ശേഷം പൃഥ്വിരാജ് രണ്ടു ചിത്രങ്ങൾ പൂർത്തിയാക്കിയിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകനായ ബ്രതെഴ്സ് ഡേ എന്നിവയാണ് പൃഥ്വിയുടെ മറ്റു ചിത്രങ്ങൾ. കൂടാതെ ലൂസിഫർ രണ്ടാം ഭാഗമായ L2 എമ്പുരാൻ പ്രഖ്യാപനം നടത്തുകയുമുണ്ടായി.

   First published: