നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 777 Charlie | രക്ഷിത് ഷെട്ടി ചിത്രം '777 ചാർളി' അവതരിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ് പ്രൊഡക്ഷൻസ്

  777 Charlie | രക്ഷിത് ഷെട്ടി ചിത്രം '777 ചാർളി' അവതരിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ് പ്രൊഡക്ഷൻസ്

  Prithviraj Productions to present Rakshith Shetty movie 777 Charlie | രക്ഷിത്ത് ഷെട്ടി നായകനാവുന്ന കന്നഡ ചിത്രം '777 ചാർളി' മലയാളത്തിൽ അവതരിപ്പിക്കാനൊരുങ്ങി 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്'

  '777 ചാർളി'

  '777 ചാർളി'

  • Share this:
   രക്ഷിത്ത് ഷെട്ടി നായകനാവുന്ന കന്നഡ ചിത്രം '777 ചാർളി' മലയാളത്തിൽ അവതരിപ്പിക്കാനൊരുങ്ങി പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്'. കിരൺരാജ് കെ. എന്ന നവാഗത സംവിധായകന്റെ ചിത്രമാണിത്. പൃഥ്വിരാജുമായുള്ള കൂട്ടുകെട്ട് സിനിമയ്ക്ക് ലഭിച്ച അഭിമാന നിമിഷമാണെന്ന് കിരൺരാജ് അഭിപ്രായപ്പെട്ടു.

   പൃഥ്വിരാജിന്റെ ചിത്രം 'ലൂസിഫറിൽ' പ്രവർത്തിച്ച എം.ആർ. രാജകൃഷ്ണൻ ഈ സിനിമയുടെ ഓഡിയോഗ്രാഫറായി പ്രവർത്തിക്കുന്നു എന്ന രീതിയിൽക്കൂടി സിനിമയിൽ മലയാളി സാന്നിധ്യമുണ്ട്.

   സംവിധായകന് രാജകൃഷ്ണനുമായുള്ള അടുപ്പമാണ് പൃഥ്വിരാജിനെ ഈ സിനിമയിലേക്കെത്തിച്ചത്. ഒരു 15 മിനിറ്റ് ദൈർഘ്യമുള്ള ഷോറീൽ കണ്ട് ഇഷ്‌ടപ്പെട്ട ശേഷമാണ് പൃഥ്വിരാജ് തീരുമാനത്തിലെത്തിയത്. ചിത്രത്തിൻറെ ഭാഗമായി രക്ഷിത്ത് ഷെട്ടിയും പൃഥ്വിരാജും തമ്മിൽ ഫോൺ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്‌തു.

   സിനിമയുടെ മലയാളം വെർഷന് വേണ്ടി വിനീത് ശ്രീനിവാസൻ രണ്ട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിൽ ഒന്ന് സിനിമയുടെ ടീസറിൽ ഉൾപ്പെടുത്തുന്ന ഗാനമാണ്. സിനിമയുടെ തമിഴ് വേർഷൻ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ ഒരു പ്രമുഖ താരമായിരിക്കും എന്ന സൂചനയുമുണ്ട്.

   ജീവിതത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ധർമ്മ എന്ന യുവാവിന് കൂട്ടായി ചാർളി എന്ന ഒരു ലാബ്രഡോർ നായ്ക്കുട്ടി എത്തിച്ചേരുന്നതാണ് കഥയുടെ ഇതിവൃത്തം.

   സംഗീത ശൃംഗേരിയാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. ക്യാമറ കൈകാര്യം ചെയ്യുന്നത് അരവിന്ദ് കശ്യപ്, സംഗീതം നോബിൻ പോൾ.

   Summary: Prithviraj Productions grabbed the rights to present Rakshith Shetty movie '777 Charlie' in Malayalam   Also read: ഗായിക ശ്രേയാ ഘോഷാലിന്റെ കൺമണിക്ക് പേരിട്ടു; വീട്ടിലേക്ക് വരവേൽക്കാൻ മധുര സമ്മാനവും

   ഗായിക ശ്രേയാ ഘോഷാലിന് ആൺകുഞ്ഞ് പിറന്നത് മെയ് മാസം 22നായിരുന്നു. ആദ്യ കൺമണിക്ക് പേരിട്ട കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ് പ്രിയ ഗായിക ഇപ്പോൾ. ദേവ്യാൻ മുഖോപാധ്യായ എന്നാണ് പേര്. ''അവൻ വന്നതോടെ ഞങ്ങളുടെ ജീവിതം മാറുകയാണ്. ആ ആദ്യ കാഴ്ചയിൽ തന്നെ അവൻ ഹൃദയം സ്നേഹം കൊണ്ട് നിറച്ചു. അച്ഛനും അമ്മയ്ക്കും മാത്രം അനുഭവിച്ചറിയാൻ സാധിക്കുന്ന പ്രത്യേക അനുഭൂതിയാണത്. പരിശുദ്ധമായ അടങ്ങാത്ത സ്നേഹം''- ശ്രേയാ ഘോഷാൽ ട്വീറ്റ് ചെയ്തു.

   ആദ്യ കൺമണിയെ വീട്ടിലേയ്ക്ക് വരവേൽക്കാനും മധുര സമ്മാനമൊരുക്കിയിരിക്കുകയാണ് ശ്രേയ. സ്പെഷല്‍ കേക്ക് ആണ് ഗായിക കുഞ്ഞിനെ സ്വാഗതം ചെയ്യാനായി വീട്ടിൽ കരുതിയത്. നീലയും വെള്ളയും നിറത്തിലായി ഒരുക്കിയ കേക്കിൽ പ്രത്യേക അലങ്കാരങ്ങളും ഉണ്ട്. കുഞ്ഞു പാദങ്ങളും കളിപ്പാട്ടങ്ങളും പൂക്കളും വരെ ശ്രേയയുടെ കേക്കിൽ വിരിഞ്ഞു.

   ശ്രേയ ഘോഷാൽ തന്നെയാണ് കുഞ്ഞിനു വേണ്ടി പ്രത്യേകം തയ്യാറാക്കിപ്പിച്ച കേക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള വെൽകം കേക്ക് ആണിത്’ എന്ന് ചിത്രത്തിനൊപ്പം ഗായിക കുറിച്ചു. അതിമനോഹരമായി ഒരുക്കിയ കേക്ക് ആരാധകർക്കിടയിലും ചർച്ചയായിക്കഴിഞ്ഞു.
   Published by:user_57
   First published: