• HOME
  • »
  • NEWS
  • »
  • film
  • »
  • 'കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ'; പൃഥ്വിരാജിന്റെ 'കുരുതി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

'കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ'; പൃഥ്വിരാജിന്റെ 'കുരുതി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

പൃഥ്വിരാജിനെ കൂടാതെ റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി തുടങ്ങി വൻതാരനിര തന്നെ സിനിമയിലുണ്ട്.

News18 Malayalam

News18 Malayalam

  • Share this:
    പൃഥ്വിരാജിന്റെ പുതിയ ചിത്രമായ 'കുരുതി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈൻ.

    പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്‌. റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്.

    Also Read- ആയുഷ്മാൻ ഖുറാനയുടെ 'അന്ധാദുൻ' മലയാളത്തിലേക്ക്; നായകനായി പൃഥ്വിരാജ്

    അനിഷ്‌ പള്ളിയാൽ കഥ ഒരുക്കുന്നു.അഖിലേഷ്‌ മോഹൻ എഡിറ്റിംഗും ഗോകുൽ ദാസ്‌ പ്രൊജക്റ്റ്‌ ഡിസൈനും നിർവഹിക്കുന്നു. ആനന്ദ്‌ രാജേന്ദ്രൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്‌. കോസ്റ്റ്യൂം ഇർഷാദ്‌ ചെറുകുന്ന്, മേക്കപ്‌ അമൽ, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേസം, സ്റ്റിൽസ്‌ സിനാറ്റ്‌ സേവ്യർ, സൗണ്ട്‌ എഡിറ്റ്‌ ആൻഡ് ഡിസൈൻ അരുൺ വർമ, ഓഡിയോഗ്രഫി രാജകൃഷ്ണൻ.'കുരുതി'യുടെ ചിത്രീകരണം ഡിസംബർ 9ന് ആരംഭിക്കും.



    നിലവിൽ കോൾഡ് കേസ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. ആയുഷ്മാൻ ഖുറാന നായകനായ ബോളിവുഡ് ചിത്രം അന്ധാദുനിന്റെ മലയാളം റീമേക്കിൽ പൃഥ്വി നായകനായെത്തുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. രാധിക ആപ്തേ, തബു എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ മറ്റു താരങ്ങൾ. 2018 ലാണ് അന്ധാദുൻ പുറത്തിറങ്ങിയത്. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ചിത്രം നേടി. 32 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രം ആഗോള തലത്തിൽ 456 കോടി രൂപയാണ് വാരിക്കോട്ടിയത്.
    Published by:Rajesh V
    First published: