• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ബിജു മേനോൻ: പടയോട്ടം ടീസർ എത്തി

news18
Updated: July 26, 2018, 10:48 AM IST
സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ബിജു മേനോൻ: പടയോട്ടം ടീസർ എത്തി
news18
Updated: July 26, 2018, 10:48 AM IST
ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം എന്ന ചിത്രത്തിന്റെ ടീസർ എത്തി. നടൻ പൃഥ്വിരാജ് ആണ് ടീസർ തന്റെ ഔദ്യോഗിക പേജിലൂടെ പുറത്തു വിട്ടത്. പടയോട്ടം ചിത്രത്തിനും അതിലെ മുഴുവൻ അംഗങ്ങൾക്കും ആശംസകൾ നേർന്നു കൊണ്ടാണ് പൃഥ്വി ടീസർ പുറത്തുവിട്ടിരിക്കുന്നത്.

ഗ്യാങ്സ്റ്റർ കോമഡി ചിത്രമാണ് പടയോട്ടം. ചിത്രത്തിൽ ചെങ്കൽ രഘു എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് രഘുവും സംഘവും പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം. അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. ടീസറിൽ ബിജു മേനോനെ കാണിക്കുന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരെയാണ് ടീസറിൽ കാണിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. ബേസിൽ ജോസഫ്, അജു വർഗീസ്, രവി സിംഗ്, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍