• HOME
  • »
  • NEWS
  • »
  • film
  • »
  • പുതിയ ഫോട്ടോയിൽ പൃഥ്വി കറുത്ത് പോയെന്ന് ആരാധിക; മറുപടിയുമായി പൃഥ്വിരാജ്

പുതിയ ഫോട്ടോയിൽ പൃഥ്വി കറുത്ത് പോയെന്ന് ആരാധിക; മറുപടിയുമായി പൃഥ്വിരാജ്

Prithviraj replies to a fan girl's comment on his Instagram post | റിപ്ലൈ ഏറ്റു പിടിച്ച് കമൻറ്റുകളുമായി മറ്റാരാധകരും ഉണ്ട്

  • Last Updated :
  • Share this:
    പൃഥ്വിരാജിന്റെ ഏറ്റവും പുതിയ പോസ്റ്റ് കണ്ട ആരാധികയ്ക്ക് ഭയങ്കര വിഷമമായി പോയി. പ്രശ്നം ഇതാണ്. പൃഥ്വി പണ്ടത്തേതിനേക്കാളും കറുത്ത് പോയി എന്നാണ് ആരാധികയുടെ സങ്കടം. ഏറ്റവും അടുത്തു പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം ചിത്രത്തിലാണ് ആരാധിക കമന്റ്റ് ചെയ്തിരിക്കുന്നത്. ഷോട്ട് പിടിച്ചു നിൽക്കുന്ന ലുക്കിലാണ് പൃഥ്വി. പക്ഷെ ആരാധികയുടെ സങ്കടം പൃഥ്വി കേട്ടു. ഉടൻ തന്നെ വന്നു മറുപടി. "ഒടുക്കത്തെ വെയിൽ അല്ലെ". ഈ റിപ്ലൈ ഏറ്റു പിടിച്ച് കമൻറ്റുകളുമായി മറ്റാരാധകരും ഉണ്ട്. കലാഭവൻ ഷാജോൺ ചിത്രം ബ്രദേഴ്‌സ് ഡേയിലാണ് പൃഥ്വി അടുത്തതായി വേഷമിടുന്നത്.




    പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറിന് ശേഷം വെള്ളിത്തിരയിലെത്തുന്ന ബ്രദേഴ്സ് ഡേ ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്‌. ഛായാഗ്രഹണം ജിത്തു ദാമോദർ നിര്‍വഹിക്കുന്നു. 4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മികച്ചൊരു വേഷം അവതരിപ്പിച്ചത് ഷാജോൺ ആയിരുന്നു. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളില്‍ നിന്നും മാറി ഹ്യൂമര്‍ ഫാമിലി ടച്ചുള്ള ഒരു കഥാപാത്രം തെരഞ്ഞെടുത്തിരിക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.

    First published: