• HOME
  • »
  • NEWS
  • »
  • film
  • »
  • അവാർഡ് വേദിയിൽ കേരളത്തിന് സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്

അവാർഡ് വേദിയിൽ കേരളത്തിന് സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്

Prithviraj requests to help Kerala at the SIIMA award night | അവാർഡ് ഏറ്റു വാങ്ങാനെത്തിയ താരം മൈക്കിലൂടെ നിറഞ്ഞ സദസ്സിന് മുന്നിൽ സഹായം അഭ്യര്ഥിക്കുന്ന വീഡിയോ പുറത്ത്

പൃഥ്വിരാജ്

പൃഥ്വിരാജ്

  • Last Updated :
  • Share this:
    ഒരു ലോഡ് ആവശ്യവസ്തുക്കൾ വയനാടിന് നൽകിയ നടനാണ് പൃഥ്വിരാജ്. എന്നാൽ അത് അവിടം കൊണ്ട് തീരുന്നതായിരുന്നില്ല. ഖത്തറിൽ നടന്ന SIIMA അവാർഡ് ദാന ചടങ്ങിൽ കേരളത്തിന് സഹായം അഭ്യർത്ഥിക്കുകയാണ് പൃഥ്വിരാജ്. വേദിയിൽ അവാർഡ് ഏറ്റു വാങ്ങാനെത്തിയ താരം മൈക്കിലൂടെ നിറഞ്ഞ സദസ്സിന് മുന്നിൽ സഹായം അഭ്യര്ഥിക്കുന്ന വീഡിയോ പുറത്തു വന്നു.

    രണ്ടു ലക്ഷത്തിലേറെ പേരെ ഈ ദുരന്തം ബാധിച്ചിട്ടുണ്ട്. നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ റിലീഫ് ക്യാമ്പിൽ സമയം ചിലവഴിക്കുന്നവരാണ് അവർ. നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാൻ അഭ്യർത്ഥിക്കുകയാണ്. മലയാള സിനിമ കൈകോർത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ അത് കൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ തന്റെയോ, മോഹന്ലാലിന്റെയോ, ടൊവിനോയുടെയോ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കയറി കണ്ടെത്താവുന്നതാണെന്നും പൃഥ്വി പറയുന്നു.



    2018 ൽ പുറത്തിറങ്ങിയ 'കൂടെ' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് വാങ്ങി സദസ്സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പൃഥ്വി. നടി രാധിക ശരത്കുമാർ അവാർഡ് സമ്മാനിച്ചു.

    First published: